ഗുസ്തിഫെഡറേഷന് നൽകിയ സംഭാവന താരങ്ങളുടെ കൈകളിൽ എത്തിയോ ? രത്തൻ ടാറ്റ പരിശോധിക്കണമെന്ന് വിനേഷ് ഫോഗട്ട്
text_fieldsന്യൂഡൽഹി: ഗുസ്തി ഫെഡറേഷന് രത്തൻ ടാറ്റ നൽകിയ സംഭാവന താരങ്ങൾക്ക് എത്തുന്നുണ്ടോയെന്ന് അദ്ദേഹം പരിശോധിക്കണമെന്ന് ജന്തർമന്ദിറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ. ജന്തർമന്ദിറിൽ സമരം നടത്തുന്ന ഗുസ്തിതാരങ്ങളാണ് ആവശ്യം ഉന്നയിച്ചത്. വിനേഷ് ഫോഗട്ട്, സാക്ഷിമാലിക്, ബജ്രംഗ് പൂനിയ തുടങ്ങിയ ഗുസ്തി താരങ്ങളാണ് ജന്തർമന്ദിറിൽ സമരം നടത്തുന്നത്. ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് താരങ്ങൾ സമരം ചെയ്യുന്നത്.
നാർക്കോ ടെസ്റ്റിന് വിധേയനാവാൻ ബ്രിജ് ഭൂഷണെ വെല്ലുവിളിക്കുകയാണ്. ഞങ്ങളും നാർക്കോ ടെസ്റ്റ് എടുക്കാൻ തയാറാണ്. സത്യം പുറത്തു വരട്ടെ. ഇതിലൂടെ ആരാണ് കുറ്റവാളിയെന്ന് തെളിയുമെന്നും ഗുസ്തിതാരങ്ങൾ പറഞ്ഞു. ബ്രിജ് ഭൂഷനെതിരായ അന്വേഷണം നീളുന്നതിൽ കറുത്ത ബാൻഡ് ധരിച്ച് പ്രതിഷേധിക്കുമെന്നും ഗുസ്തിതാരങ്ങൾ അറിയിച്ചു.
17 ദിവസം പിന്നിട്ട രാപകൽ സമരത്തിന് പിന്തുണയുമായി പഞ്ചാബ്, ഹരിയാന, യു.പി സംസ്ഥാനങ്ങളിൽനിന്നും കർഷക മേഖലയിൽ നിന്നുമുള്ളവരാണ് കൂടുതലായി എത്തുന്നത്. ഞായറാഴ്ച സംയുക്ത കിസാൻ മോർച്ചയും വിവിധ കാപ് പഞ്ചായത്തുകളും ജന്തർമന്തറിലെത്തി കേന്ദ്ര സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സമരവേദിയിലേക്ക് ഒഴുക്ക് ആരംഭിച്ചത്.
റോഡുകൾ കെട്ടിയടച്ച പൊലീസ് ഒരാൾക്ക് വീതം കടന്നുപോകാനുള്ള സംവിധാനം മാത്രമായിരുന്നു അനുവദിച്ചത്. എന്നാൽ, ഭാരതീയ കിസാൻ യൂനിയന്റെ നേതൃത്വത്തിൽ ഇരമ്പിയെത്തിയ കർഷകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളെല്ലാം മറിച്ചിട്ടാണ് സമരവേദിയിലേക്ക് കടന്നത്.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഡയറക്ടർ ജനറൽ സന്ദീപ് പ്രധാൻ ഉൾപ്പെടെയുള്ള രണ്ടുപേരടങ്ങുന്ന പ്രതിനിധി സംഘം ജന്തര്‍ മന്തറിലെത്തി ഗുസ്തി താരങ്ങളുടെ ഉപദേശക സമിതിയുമായി കൂടിക്കാഴ്ച നടത്തി. തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഗുസ്തി താരങ്ങളുടെ ആവശ്യങ്ങള്‍ മാത്രമാണ് മുന്നോട്ട് വെച്ചതെന്ന് സാക്ഷി മലിക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.