ലൈംഗികാതിക്രമ കേസിൽ ഗുസ്തിഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ് ഇടക്കാല ജാമ്യം
text_fieldsന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ ഗുസ്തിഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ഇടക്കാല ജാമ്യം. രണ്ട് ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. 25,000 രൂപയുടെ രണ്ട് ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.
മാധ്യമ വിചാരണയാണ് തനിക്കെതിരെ നടക്കുന്നതെന്നും ബ്രിജ് ഭൂഷൺ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ ഉചിതമായ അപേക്ഷ നൽകാമെന്ന് കോടതി വ്യക്തമാക്കി. ഗുസ്തി ഫെഡറേഷനിൽ നിന്നും സസ്പെൻഷൻ കിട്ടിയ വിനോദ് തോമറിനും ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യഹരജി വ്യാഴാഴ്ചയായിരിക്കും കോടതി പരിഗണിക്കുക.
വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ ഉത്തരവാദിത്തം കാണിക്കണമെന്നും ജഡ്ജിമാരെ തെറ്റായി ഉദ്ധരിക്കരുതെന്നും കോടതി നിർദേശിച്ചു. മോശമായ മാധ്യമ റിപ്പോർട്ടിന് അനന്തരഫലങ്ങളുണ്ട്. അത് കോടതിയലക്ഷ്യമായി മാറുമെന്നും കേസ് പരിഗണിച്ച ജഡ്ജി വ്യക്തമാക്കി. നേരത്തെ റോസ് അവന്യു കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ബ്രിജ് ഭൂഷന്റെ വീടിനുള്ള സുരക്ഷ പൊലീസ് വർധിപ്പിച്ചിരുന്നു.
10ഓളം വനിത ഗുസ്തി താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ രണ്ടിന് രണ്ട് എഫ്.ഐ.ആറുകളാണ് ബ്രിജ് ഭൂഷനെതിരെ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.