ബി.ജെ.പിയുടെ മുസ്‌ലിംവിരുദ്ധ വിഡിയോ 'എക്സ്' പിൻവലിച്ചു
text_fieldsന്യൂഡൽഹി: മുസ്‌ലിം സംവരണത്തെയും രാഹുൽ ഗാന്ധിയെയും പരിഹസിച്ച് ബി.ജെ.പി കർണാടക ഘടകം പങ്കുവച്ച ആനിമേറ്റഡ് വിഡിയോ സമൂഹ മാധ്യമമായ 'എക്സ്' പിൻവലിച്ചു. വിദ്വേഷം പരത്തുന്ന പോസ്റ്റ് പിൻവലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ നിർദേശത്തിന് പിന്നാലെയാണ് നടപടി.
വിഡിയോ ഉടൻ പിൻവലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ എക്സിനോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിംകൾക്കിടയിലും എസ്.സി, എസ്.ടി സമുദായങ്ങൾക്കിടയിലും വെറുപ്പ് പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ചീഫ് ഇലക്ട്രൽ ഓഫിസർക്ക് കർണാടക കോൺഗ്രസ് നേതൃത്വം പരാതി നൽകിയിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കാരിക്കേച്ചർ ഉൾപ്പെടുന്നതാണ് ആനിമേറ്റഡ് വിഡിയോ. കാർട്ടൂണിൽ, രാഹുലിനോട് സാദൃശ്യമുള്ള നേതാവ് 'മുസ്‌ലിം' എന്നെഴുതിയ മുട്ട പക്ഷിക്കൂട്ടിൽ വെക്കുന്നതായും അവ വിരിയുമ്പോൾ ആ പക്ഷിക്ക് മാത്രം രാഹുൽ ഗാന്ധി ഫണ്ട് നൽകുന്നതായും മറ്റു പക്ഷികൾ കഷ്ടപ്പെടുന്നതായും കാണിക്കുന്നു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ പുറംതള്ളി രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും ചിരിക്കുന്നതുമാണ് വിഡിയോയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.