'യാസ്' അതിതീവ്രമാകും; 11 ലക്ഷം പേരെ ഒഴിപ്പിച്ചു, തീരം തൊടുക നാളെ രാവിലെയോടെ
text_fieldsന്യൂഡൽഹി: 'യാസ്' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലും ഒഡിഷയിലുമായി ദുരന്തസാധ്യത മേഖലയിലെ 11 ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അതിതീവ്ര ചുഴലിക്കാറ്റായി മാറുന്ന യാസ് ബുധനാഴ്ച രാവിലെയോടെ തീരം തൊടുമെന്നാണ് കാലാവസ്ഥാപ്രവചനം.
വരുന്ന ആറു മണിക്കൂറിനുള്ളിൽ യാസ് അതിതീവ്ര ചുഴലിക്കാറ്റായി മാറും. നിലവിൽ ഒഡിഷയിലെ പാരദ്വീപിന് 200 കിലോമീറ്റർ തെക്കു കിഴക്കായാണ് കാറ്റിന്റെ സ്ഥാനം. ഒഡിഷയിലെ ദാംറ തുറമുഖ മേഖലയിലാണ് കാറ്റ് കരയിലേക്ക് കടക്കുക. ഈ സമയത്ത് മണിക്കൂറിൽ 160 മുതൽ 185 കിലോമീറ്റർ വരെയായിരിക്കും കാറ്റിൻറെ വേഗത.
ബംഗാളിൽ ഒമ്പത് ലക്ഷം പേരെയും ഒഡിഷയിൽൽ രണ്ടര ലക്ഷത്തോളം പേരെയുമാണ് ഒഴിപ്പിച്ചത്. ആന്ധ്രപ്രദേശിലും മൂന്നു ജില്ലകളിൽ ജാഗ്രതാ നിർദേശമുണ്ട്.
Shankarpur-Digha Beach, WB: Water level rises in sea. Weather change causes heavy rain and strong wind.#CycloneYaas pic.twitter.com/Cc06tHuicd
— ANI (@ANI) May 25, 2021
കാറ്റിൻറെ സഞ്ചാരപഥത്തിൽ ഉൾപ്പെടുന്നില്ലെങ്കിലും ഇന്നും നാളെയും കേരളതീരത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനത്തിനും തടസ്സമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.