മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ മാധ ലോക്സഭ മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകാൻ പോത്തിന്റെ പുറത്ത് യമരാജന്റെ വേഷമിട്ട് ഒരാൾ കലക്ടറേറ്റിലെത്തി. കറുത്ത നിറത്തിലുള്ള ധോത്തിയും തിളങ്ങുന്ന ശിരോവസ്ത്രവും ധരിച്ചെത്തിയ രാം ഗെയ്ക്‍വാദാണ് ആളുകളെ അമ്പരപ്പിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മാധ മണ്ഡലത്തിൽ നിന്നാണ് ഗെയ്ക്‍വാദ് മത്സരിക്കുന്നത്. പലരും പബ്ലിസിറ്റി ഗിമ്മിക്ക് ആയാണ് ഇദ്ദേഹത്തിന്റെ നാമനിർദേശ പത്രികയെ വിലയിരുത്തിയത്.
രാജ്യത്തെ അഴിമതി അവസാനിപ്പിക്കാനും മറാത്ത ക്വാട്ട ഉറപ്പാക്കാനും രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് താൻ യമരാജന്റെ വേഷം ധരിച്ചിരിക്കുന്നതെന്ന് ഗെയ്ക്‍വാദ് അവകാശപ്പെട്ടു. യമരാജന്റെ വേഷം ധരിച്ച് പോത്തിന്റെ പുറത്തെത്തിയ ഗെയ്ക്‍വാദിനെ കാണാൻ ആളുകൾ വണ്ടി നിർത്തി വഴിയോരത്ത് തടിച്ചുകൂടി.
പത്രിക തള്ളിയില്ലെങ്കിൽ, ബി.ജെ.പിയുടെ സിറ്റിങ് എം.പി രഞ്ജിത് സിൻ നായിക് നിംബാൽകർ, എൻ.സി.പിയുടെ ധൈര്യശീൽ മൊഹിതേ പാട്ടീൽ എന്നിവരായിരിക്കും ഗെയ്ക്‍വാദിന്റെ എതിവാളി. മൊഹീതേ പാട്ടീൽ കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് എൻ.സി.പിയിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.