യു.പിയിൽ പേരുമാറ്റം തുടരുന്നു; യമുന എക്സ്പ്രസ്വേ ഇനി വാജ്പേയ്യുടെ പേരിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ യമുന എക്സ്പ്രസ്വേയുടെ പേര് മാറ്റും. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്യുടെ പേരിേലക്ക് മാറ്റാനാണ് തീരുമാനം. ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജേവറിൽ നോയിഡ അന്തരാഷ്ട്ര വിമാനത്താവളത്തിന്‍റെ തറക്കല്ലിടൽ ചടങ്ങിലാകും പേരുമാറ്റം. നവംബർ 25നാണ് തറക്കല്ലിടൽ ചടങ്ങ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുതിർന്ന ബി.ജെ.പി നേതാക്കൾ തുടങ്ങിയവർ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കും. അവിടെെവച്ചാകും എക്സ്പ്രസ്വേയുടെ പേരുമാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.
'രാജ്യത്തിന് ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയനേതാവിന് ആദരാഞ്ജലി അർപ്പിക്കാനാണ് എക്സ്പ്രസ്വേയുടെ പേരുമാറ്റാനുള്ള തീരുമാനം. പാർട്ടിക്ക് അപ്പുറം എ.ബി. വാജ്പേയെ എല്ലാവരും ബഹുമാനിക്കുന്നു. എക്സ്പ്രസ്വേയുടെ പേരുമാറ്റം ഭാവിതലമുറയെ അദ്ദേഹത്തിന്‍റെ മഹത്വത്തെക്കുറിച്ച് ഓർമിപ്പിക്കും' -മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു.
അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തിരക്കിട്ട പേരുമാറ്റവും തറക്കല്ലിടൽ ചടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.