യമുനയിൽ ജലനിരപ്പ് താഴ്ന്നു; ഡൽഹിയിൽ ഇന്നും യെല്ലോ അലേർട്ട്
text_fieldsന്യൂഡൽഹി: പ്രളയം മൂലം ദുരിതത്തിലായ ഡൽഹിക്ക് ആശ്വാസമായി യമുനയിലെ ജലനിരപ്പ് കുറയുന്നു. 207.62 മീറ്ററിലേക്കാണ് ജലനിരപ്പ് താഴ്ന്നത്. അതേസമയം, ഇപ്പോഴും ജലനിരപ്പ് അപകടനിലയിൽ തന്നെ തുടരുകയാണ്.
അതേസമയം, ഡൽഹിയിലെ ഐ.ടി.ഒ, ശാന്തിവൻ, ഇൻകം ടാക്സ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് തുടരുകയാണ്. ശനിയാഴ്ച രാവിലെയാണ് യമുന നദിയിലെ ജലനിരപ്പ് താഴ്ന്നത്. നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓക്‍ല വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറ് താൽക്കാലികമായി അടച്ചിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെയാണ് ജലശുദ്ധീകരണശാല വീണ്ടും തുറന്നത്.
യമുനയിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് വാസിറാബാദ്, ചന്ദ്രാവാൽ തുടങ്ങിയ സ്ഥലങ്ങളിലെ ജലശുദ്ധീകരണശാലകളും ഇന്ന് തുറക്കും. അതേസമയം, ഡൽഹിയിൽ പ്രതിസന്ധി പൂർണമായും ഒഴിഞ്ഞിട്ടില്ല. കാലാവസ്ഥ വകുപ്പ് ഡൽഹിയിൽ ഇന്നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.