'സിന്ധ്യയുടെ തീരുമാനംമൂലം കുടുംബം ഒന്നായി -യശോധര രാജ സിന്ധ്യ
text_fieldsഭോപാൽ: രണ്ട് വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിലുള്ളവർ ഉൾപ്പെട്ടിരുന്നതിനാൽ സിന്ധ്യ കുടുംബം രണ്ട് ചേരിയായ ി തിരിഞ്ഞിരുന്നുവെന്ന് മധ്യപ്രദേശിലെ ബി.ജെ.പി എം.എൽ.എയും ജ്യോതിരാദിത്യ സിന്ധ്യയുടെ ബന്ധുവുമായ യശോധര രാജ സി ന്ധ്യ. ഒരു വീട്ടിൽ രണ്ട് പാർട്ടിക്കാരുണ്ടെങ്കിൽ അത് കുടുംബത്തെ കൂടി ബാധിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യയുടെ തീരുമാനം മൂലം കുടുംബാംഗങ്ങൾ തമ്മിലുള്ള ചെറിയ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് എല്ലാവരും ഒന്നായെന്നും യശോധര പ്രതികരിച്ചു.
സിന്ധ്യയുടെ ബി.ജെ.പി പ്രവേശനത്തെ ഘർ വാപസിയെന്ന് വിശേഷിപ്പിച്ച അവർ പുതിയ തീരുമാനത്തിന് പല കാരണങ്ങളുണ്ടെന്ന് പറഞ്ഞു. സിന്ധ്യ എടുത്തത് വളരെ വലിയ തീരുമാനമാണ്. അദ്ദേഹം ബി.ജെ.പിക്ക് വലിയ മുതൽക്കൂട്ടാവുമെന്നും അവർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജനങ്ങളും എം.എൽ.എമാരും ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു എെൻറ അമ്മ വിജയരാജ. കോൺഗ്രസ് നേതാവായ ധ്വാരക പ്രസാദ് മിശ്ര അവരെ ബഹുമാനിക്കാൻ തയാറായില്ല. അയാൾ അമ്മയെ അവഗണിക്കുകയും ചെയ്തിരുന്നുവെന്നും അമ്മക്ക് കോൺഗ്രസിൽ നിന്ന് രാജി വെക്കേണ്ടിവന്നുവെന്നും യശോധരരാജ പറഞ്ഞു.
കോൺഗ്രസിെൻറ മുതിർന്ന നേതാവായിരുന്ന പിതാവ് മാധവ്റാവു സിന്ധ്യയുടെ ജന്മ വാർഷിക ദിനത്തിലാണ് മകൻ ജ്യോതിരാദിത്യ സിന്ധ്യയുടെ പാർട്ടിമാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.