കേന്ദ്രസർക്കാറിെൻറ നയങ്ങൾ നിരീക്ഷിക്കാൻ ജനശക്തി രൂപപ്പെടുത്തണം –സിൻഹ
text_fieldsമുംബൈ: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാറിെൻറ സാമ്പത്തിക നയങ്ങളിൽ ജാഗ്രത പുലർത്താൻ ജനശക്തി ശക്തിപ്പെടുത്തണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിൻഹ. കർഷകർക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന ശേത്കാരി ജാഗർ മഞ്ച് വിദർഭയിലെ അകോലയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിനിടെ ജയ്പ്രകാശ് നാരായണനെ പരാമർശിക്കെയാണ് സാമ്പത്തിക മാന്ദ്യം നേരിട്ടുതുടങ്ങിയ സഹചര്യത്തിൽ സർക്കാർ നയങ്ങളെ നിരീക്ഷിക്കാനും വിമർശിക്കാനും ജനശക്തി രൂപപ്പെടുത്തണമെന്ന് സിൻഹ പറഞ്ഞത്. ഭരണത്തലവൻ ഇൗയിടെ നടത്തിയ മണിക്കൂർ നീണ്ട പ്രസംഗത്തിൽ രാജ്യത്തിെൻറ വളർച്ച വരച്ചുകാട്ടാൻ കാറുകളും മോട്ടോർ സൈക്കിളുകളും വിറ്റതിെൻറ കണക്കുകൾ നിരത്തുകയുണ്ടായി. ഇതിെൻറ അർഥം രാജ്യം വളരുന്നു എന്നാണോ? വിൽപന നടന്നിട്ടുണ്ട്. എന്നാൽ, ഉൽപാദനത്തിെൻറ സ്ഥിതി എന്താണ്? അത്രമേൽ പരാജയപ്പെട്ട ഒന്നിനെ കുറിച്ച് എത്രതവണ പറയുമെന്നതിനാൽ നോട്ട് നിരോധത്തെ കുറിച്ച് മനഃപൂർവം ഒന്നും പറയുന്നില്ല.
ഭരണത്തിൽ ഇരിക്കുന്നവർ ചരക്കുസേവന നികുതി മോശവും സങ്കീർണവുമാക്കി. ഞങ്ങൾ പ്രതിപക്ഷത്തായിരിക്കെ അന്നത്തെ സർക്കാറിന് എതിരെ നികുതി ഭീകരത, റെയ്ഡ് രാജ് എന്നൊക്കെ ആരോപിച്ചിരുന്നു. ഭീകരത എന്ന വാക്കുമായി ഇന്ന് എന്താണ് നടക്കുന്നതെന്ന് പറയാൻ വക്കുകളില്ല -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.