Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2019 6:20 PM GMT Updated On
date_range 22 Nov 2019 6:20 PM GMTജനങ്ങളുെട സാമ്പത്തികനഷ്ടം വിലയിരുത്താൻ യശ്വന്ത് സിൻഹയുടെ നേതൃത്വത്തിൽ സ്വതന്ത്രസംഘം കശ്മീരിൽ
text_fieldsbookmark_border
ശ്രീനഗർ: ബി.ജെ.പി വിട്ട മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയുടെ നേതൃത്വത്തിൽ വിവിധ രംഗ ങ്ങളിൽനിന്നുള്ള പ്രമുഖരുൾപ്പെടുന്ന ‘പൗരസമൂഹ പ്രതിനിധി സംഘം’ ജമ്മു-കശ്മീർ സന് ദർശിച്ചു. മൂന്നു മാസത്തിലധികമായി തുടരുന്ന ഉപരോധ സമാന നിയന്ത്രണങ്ങൾ മൂലം മേഖല യിലുണ്ടായ സാമ്പത്തികനഷ്ടം വിലയിരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിനിധിസം ഘം സന്ദർശനത്തിനെത്തിയത്.
മുൻ വ്യോമസേന മാർഷൽ കപിൽ കാക്, മുൻ മുഖ്യ വിവരാവകാശ കമീഷണർ വജാഹത്ത് ഹബീബുല്ല, പത്രപ്രവർത്തകരായ ഭരത് ഭൂഷൺ, സുഷോഭ ഭാർവെ തുടങ്ങി യവരും സംഘത്തിലുണ്ട്. നേരത്തേയും സംഘം കശ്മീർ സന്ദർശിക്കാനെത്തിയിരുന്നുവെങ്കിലും അനുമതി നൽകാതെ അധികൃതർ വിമാനത്താവളത്തിൽ വെച്ചുതന്നെ മടക്കി അയക്കുകയായിരുന്നു.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷമുള്ള അവസ്ഥ വിലയിരുത്തുകയാണ് സന്ദർശനത്തിെൻറ ലക്ഷ്യമെന്ന് യശ്വന്ത് സിൻഹ വിശദീകരിച്ചു. ‘‘മുഴുവൻ കടകളും അടഞ്ഞുകിടക്കുന്നതാണ് കാണുന്നത്. ഇതിനെയൊരിക്കലും സാധാരണനില എന്നുപറയാൻ കഴിയില്ല. ഏറ്റവും അടിത്തട്ടിലെ അവസ്ഥ അറിയാൻ ജനങ്ങളോട് നേരിട്ട് സംസാരിക്കേണ്ടതുണ്ട്. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിെൻറ സർക്കാർ തീരുമാനത്തെ തുടർന്നുണ്ടായ സാഹചര്യത്തിെൻറ ഫലമായി ജനങ്ങൾക്ക് വന്നുപെട്ട സാമ്പത്തികനഷ്ടം വിലയിരുത്തലും സന്ദർശനത്തിെൻറ ലക്ഷ്യമാണ്’’ -അദ്ദേഹം പറഞ്ഞു.
കശ്മീരികളുടെ കാര്യത്തിൽ ആധിയുള്ളവർ രാജ്യത്തുണ്ട് എന്ന സന്ദേശം അവരിലെത്തിക്കണമന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ സിൻഹ, അനുവാദം ലഭിക്കുകയാണെങ്കിൽ മുഖ്യധാര നേതാക്കളെ കാണാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു. താഴ്വരയിലെ പ്രമുഖ വ്യാപാര കൂട്ടായ്മയായ കശ്മീർ ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധികളുമായി സംഘം സംവദിച്ചു.
കശ്മീർ സന്ദർശന അനുമതി തേടി ഇടത് എം.പിമാർ
ന്യൂഡൽഹി: ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി തേടി ഇടത് എം.പിമാര്‍ കശ്മീർ ആഭ്യന്തര വകുപ്പിന് കത്തയച്ചു. രാജ്യസഭാംഗങ്ങളായ എളമരം കരീം, ടി.കെ. രംഗരാജന്, ബിനോയ് വിശ്വം എന്നിവരാണ് അടുത്തയാഴ്ച ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടിയത്. ലോക്സഭ അംഗം ഫാറൂഖ് അബ്ദുല്ല, സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി, മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എന്നിവരെ കാണാനാണ് സന്ദര്‍ശനം. ഇവരുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കുകയും സൗഹൃദ സംഭാഷണം നടത്തുകയുമാണ് ഉദ്ദേശ്യമെന്ന് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷലിൻ കാബ്രക്ക് അയച്ച കത്തില്‍ പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെൻറ് അംഗങ്ങള്‍ കശ്മീർ സന്ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ പാര്‍ലമെൻറ് അംഗങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിക്കുന്നതില്‍ സര്‍ക്കാറിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കത്തിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story