മന്ത്രിമാരുടെ വിചിത്ര പ്രസ്താവനകൾക്കെതിരെ യശ്വന്ത് സിൻഹ
text_fieldsന്യൂഡൽഹി: കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻെറയും പിയൂഷ് ഗോയലിൻെറയും പ്രസ്താവനകൾക്കെതിരെ മുൻ കേന്ദ്രമ ന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത സിൻഹ. മന്ത്രിസഭയിലെ അംഗങ്ങൾ വിചിത്രമായ പ്രസ്താവന നടത്തുന്നത് തുടരുകയാണ്. ഇത് രാജ്യത്തിൻെറ സമ്പദ്വ്യവസ്ഥയെ രക്ഷിക്കില്ല. ജനങ്ങൾക്ക് മുന്നിൽ സർക്കാറിൻെറ പ്രതിഛായ നഷ്ടപ്പെടാൻ മാത്രമേ ഇത്തരം പ്രസ്താവനകൾ ഉപകരിക്കു എന്നും യശ്വന്ത് സിൻഹ പറഞ്ഞു.
ഒലയും ഊബറുമാണ് ഇന്ത്യയിൽ വാഹന മേഖലയിൽ നില നിൽക്കുന്ന പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു നിർമല സീതാരാമൻെറ പ്രസ്താവന.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ മാതൃകയിൽ വൻ ഫെസ്റ്റിവെല്ലുകൾ നടത്താനുള്ള തീരുമാനത്തേയും സിൻഹ വിമർശിച്ചു. ദുബൈയുടെയും ഇന്ത്യയുടെയും സമ്പദ്വ്യവസ്ഥകൾ വ്യതസ്തമാണ്. കാർഷിക മേഖലയിൽ വളർച്ചയുണ്ടായാൽ മാത്രമേ ഇന്ത്യയിൽ പുരോഗതി ഉണ്ടാവു. എട്ട് ശതമാനം നിരക്കിലെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരണം. എന്നാൽ, നിലവിൽ അഞ്ച് ശതമാനം മാത്രമാണ് ഇന്ത്യയുടെ വളർച്ചാ നിരക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.