കശ്മീര്‍ പ്രശ്നത്തിന് സംഭാഷണം മാത്രം പോംവഴി –പഠനസംഘം
text_fieldsന്യൂഡല്‍ഹി: കശ്മീരില്‍ മനുഷ്യാവകാശ സാഹചര്യം മെച്ചപ്പെടുത്തണമെന്നും ഹുര്‍റിയതും മറ്റുമായി അനുരഞ്ജന സംഭാഷണങ്ങള്‍ക്ക് വഴിതുറക്കണമെന്നും ബി.ജെ.പി നേതാവ് യശ്വന്ത്സിന്‍ഹയുടെ നേതൃത്വത്തിലുള്ള ‘മിഷന്‍ കശ്മീര്‍’ വസ്തുതാന്വേഷണ സംഘം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കശ്മീര്‍ പ്രശ്നം തിരിച്ചറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയുന്നില്ളെന്ന് അവിടത്തെ ജനം കരുതുന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
രാഷ്ട്രീയ പരിഹാരം ഉണ്ടായില്ളെങ്കില്‍ മരണവും നാശവും തുടരും. ഇന്ത്യയിലുള്ള വിശ്വാസം കശ്മീരികള്‍ക്ക് നഷ്ടപ്പെട്ട സ്ഥിതിയുണ്ട്. യുവാക്കള്‍ ഭാവിയില്‍ പ്രതീക്ഷ വെക്കുന്നില്ല. വ്യാപാരം പാടേ തകര്‍ന്നു. ജനങ്ങളോട് സുരക്ഷാസേന മനുഷ്യത്വപരമായി പെരുമാറണം. സര്‍ക്കാറും ജനങ്ങളുമായി ജനാധിപത്യപരമായ ബന്ധം വളര്‍ത്തിയെടുക്കണം. തടവില്‍നിന്ന് വിട്ടയച്ച യുവാക്കള്‍ക്ക് മാനസികമായ കൗണ്‍സലിങ് തുടങ്ങി വിവിധ നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവെച്ചു.
വിശ്വാസരാഹിത്യം വളരുകയാണ്. ദേശസുരക്ഷയുടെ മാത്രം അടിസ്ഥാനത്തിലാണ് കശ്മീരിനെ ഇന്ത്യ കാണുന്നതെന്ന അഭിപ്രായം പലരും പ്രകടിപ്പിക്കുന്നു. കശ്മീര്‍ പ്രശ്നപരിഹാരത്തിന് മാനവിക സമീപനം ആവശ്യമാണെന്ന നിലപാടാണ് വാജ്പേയി സര്‍ക്കാര്‍ സ്വീകരിച്ചത്. അതൊരു പ്രതീക്ഷ വളര്‍ത്തി. എന്നാല്‍, ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ അങ്ങനെ കരുതുന്നതായി ജനങ്ങള്‍ക്ക് തോന്നുന്നില്ല.
ഗ്രാമപ്രദേശങ്ങളില്‍ ജനരോഷം ശ്രീനഗറില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണ്്. വിവേചനം കാട്ടുന്നുവെന്ന ബോധം കശ്മീരികളെ ഭരിക്കുന്നു. സര്‍ക്കാറിന്‍െറ വാഗ്ദാനങ്ങളില്‍ വിശ്വാസമില്ല. വാഗ്ദാനലംഘനങ്ങള്‍ മുമ്പുണ്ടായത് ഇതിന് കാരണമാണ്. ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് ജമ്മുവിലത്തെി ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് പറഞ്ഞതിനോടുള്ള രോഷത്തെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.