കശ്മീരിൽ സമാധാനം കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയും, അതിന് അവസരം നൽകണം; രാഹുലിന് കത്തെഴുതി യാസീൻ മാലിക്കിന്റെ ഭാര്യ
text_fieldsന്യൂഡൽഹി: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ(ജെ.കെ.എൽ.എഫ്)മേധാവി യാസീൻ മാലിക്കിന്റെ ഭാര്യ മുഷാൽ ഭാര്യ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കത്തയച്ചു. യാസീൻ മാലിക്കിനായി രാഹുൽ പാർലമെന്റിൽ ശബ്ദമുയർത്തണമെന്നാണ് കത്തിലെ ആവശ്യം. തന്റെ ഭർത്താവിന് കശ്മീരിൽ സമാധാനം കൊണ്ടുവരാൻ സാധിക്കുമെന്നും അവർ അവകാശപ്പെട്ടു.
മൂന്നു പതിറ്റാണ്ട് പഴക്കമുള്ള രാജ്യദ്രോഹക്കേസിൽ മാലിക്കിന് വധശിക്ഷ നൽകണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു. എൻ.ഐ.എയുടെ ആവശ്യത്തിനെതിരെ ഡൽഹിയ ഹൈകോടതിയിൽ യാസീൻ ഹരജി നൽകിയിരുന്നു. 2017ൽ ഭീകരസംഘടകൾക്ക് സാമ്പത്തിക സഹായം നൽകിയ കേസുമായി ബന്ധപ്പെട്ട് യാസീൻ മാലിക് ഉൾപ്പെടെ നിരവധിയാളുകൾക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
ജയിലിലെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് നവംബർ രണ്ടു മുതൽ മാലിക് അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഈ സമരം മാലിക്കിന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടത്തിലാവാൻ സാധ്യതയുണ്ടെന്നും മുള്ളിക് കത്തിൽ സൂചിപ്പിച്ചു.
അദ്ദേഹത്തിന് നീതി ലഭിക്കാൻ ഇടപെടണം. 2019മുതൽ ബി.ജെ.പി സർക്കാർ മാലിക്കിനെ ഇരയാക്കുകയാണ്. ഒരിക്കലും സങ്കൽപിക്കാൻ പോലുമാകാത്ത വിധത്തിലാണത്. 35 വർഷം പഴക്കമുള്ള കേസിലാണ് അദ്ദേഹത്തെ വിചാരണ ചെയ്യുന്നത്. ഇപ്പോൾ എൻ.ഐ.എ ചുമത്തിയ കേസിൽ വധശിക്ഷ നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ പാർലമെന്റിൽ താങ്കളുടെ ധാർമികവും രാഷ്ട്രീയവുമായ സ്വാധീനം ഉപയോഗിക്കണമെന്ന് അഭ്യർഥിക്കുകയാണെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു. പാകിസ്താനിലെ മനുഷ്യാവകാശ വനിതാ ശാക്തീകരണ മന്ത്രിയുടെ അസിസ്റ്റന്റായിരുന്നു മുള്ളിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.