ബാലനീതിനിയമം നിർബന്ധമാക്കിയാൽ കേരളത്തിലെ 207 യതീംഖാനകൾ പൂട്ടും
text_fieldsന്യൂഡൽഹി: ബാലനീതി നിയമപ്രകാരം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചാൽ അടച്ചുപൂട്ടാനാണ് തീരുമാനമെന്ന് കേരളത്തിലെ 207 യതീംഖാനകൾ സുപ്രീംകോടതിയിൽ അറിയിച്ചു. സമസ്ത യതീംഖാനാസ് ആൻഡ് ചാരിറ്റബിൾ ഹോംസ് കോഒാഡിനേഷൻ കമ്മിറ്റിക്ക് േവണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകരായ അഡ്വ. ഹുൈസഫ് അഹ്മദിയും അഡ്വ. സുൽഫിക്കർ അലിയുമാണ് സുപ്രീംകോടതി മുമ്പാകെ നിലപാട് അറിയിച്ചത്.
ഇതേതുടർന്ന് ജൂലൈ 11ന് ഇൗ വിഷയം പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി നേരേത്ത പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാത്ത യതീംഖാനകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും കേരളസർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാത്ത 79 സ്ഥാപനങ്ങൾ പൂട്ടാൻ നോട്ടീസ് കൊടുത്തിട്ടുണ്ട്. സമസ്ത കോഒാഡിനേഷൻ കമ്മിറ്റിയുടെ 207 യതീംഖാനകൾക്ക് പുറമെയുള്ളതാണിത്. അതേസമയം, തങ്ങളിൽെപട്ട നൂറോളം യതീംഖാനകൾ സംസ്ഥാന സർക്കാറിെൻറ സമ്മർദത്തിന് വഴങ്ങി ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെന്നും സുപ്രീംകോടതി അതിനെതിരാകുമെന്ന പ്രതീക്ഷയിലാണിതെന്നും അഡ്വ. ഹുസൈഫ് ബോധിപ്പിച്ചു. പിന്നീട് സുപ്രീംകോടതിയിൽ നിന്ന് അനുകൂലമായ വിധിയല്ലെങ്കിൽ ഇൗ യതീംഖാനകളും അടച്ചുപൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.