ഗുജറാത്ത് കലാപം അന്വേഷിച്ച വൈ.സി മോദി പുതിയ എൻ.ഐ.എ മേധാവി
text_fieldsന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) യുടെ പുതിയ ഡയറക്ടർ ജനറലായി വൈ.സി മോദിയെ നിയമിച്ചു. 2017 ഒക്ടോബറിൽ എൻ.ഐ.എ മേധാവി സ്ഥാനത്തു നിന്നും ശരദ് കുമാർ വിരമിക്കുന്ന ഒഴിവിൽ വൈ.സി മോദി ചുമതലയേൽക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021 മേയ് 31 വരെ മോദി പദവിയിൽ തുടരും.
2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ഭാഗമായിരുന്നു മോദി. ഗുജറാത്ത് കലാപത്തിലെ മൂന്നു സുപ്രധാന കേസുകളായ ഗുൽബർഗ് സൊസൈറ്റി, നരോദ പാട്യ. നരോദ ഗാം സംഭവങ്ങളാണ് ഇദ്ദേഹം അന്വേഷിച്ചത്.
അസം-മേഘാലയ കേഡറിലെ 1984 ബാച്ച് ഐ.പി.എസ് ഓഫീസറാണ് അദ്ദേഹം. ഷില്ലോങ്ങിലെ അഡീഷണൽ ഡയറക്ടർ ജനറലായും സി.ബി.ഐ അഡീഷണൽ ഡയറക്ടർ ആയും മോദി പ്രവർത്തിച്ചിട്ടുണ്ട്. മറ്റൊരു മുതിർന്ന ഐ.പി.എസ് ഓഫീസറായ രജനി കാന്ത് മിശ്രയെ ശാസ്ത്രി സീമ ബാൽ (എസ്.എസ്.ബി) ഡയറക്ടർ ജനറലായി കേന്ദ്രസർക്കാർ നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.