പള്ളിപൊളിച്ചതിന് കേസെടുക്കാൻ ഒരു വർഷത്തെ നിയമയുദ്ധം
text_fieldsഡൽഹി വംശീയാക്രമണത്തിനിടെ ആക്രമികൾ തകർത്ത പള്ളികൾ പുനർനിർമിക്കാനൊരുങ്ങിയ ജംഇയ്യതുൽ ഉലമായെ ഹിന്ദ് അതിനായി നടത്തിയ സർവേയിൽ 19 പള്ളികൾ പൂർണമാേയാ ഭാഗികമായോ തകർക്കപ്പെെട്ടന്നും ഒരു പള്ളിക്കുള്ളിൽ വിഗ്രഹം പ്രതിഷ്ഠിച്ചെന്നും കണ്ടെത്തിയിരുന്നു.
ആക്രമികൾ മുന്നു ദിവസം താണ്ഡവമാടി നാശനഷ്ടം വിതച്ച ശിവ് വിഹാറിൽ ബോംബുകളും ഗ്യാസ് സിലിണ്ടറുകളും പൊട്ടിച്ച് മദീനാ മസ്ജിദ് തകർത്ത സംഭവത്തിൽ കേസെടുക്കാൻ പോലും പൊലീസ് തയാറായില്ല. അതിനായി പള്ളി സെക്രട്ടറി ഹാഷിം അലിക്ക് ഒരു വർഷത്തോളം നീണ്ട നിയമയുദ്ധം നടത്തേണ്ടി വന്നു.
ആക്രമികളിൽ ഭൂരിഭാഗവും അതേ ഗലിയിലുള്ളവരാണെന്നും തിരിച്ചറിയാൻ കഴിയുമെന്നും ഹാഷിം അലി കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു. ലാത്തിയും ഇരുമ്പുദണ്ഡുകളും ആസിഡും പെട്രോളുമായി പള്ളിക്കകത്തേക്ക് ഇരച്ചുകയറിയവർ രണ്ട് സിലിണ്ടറുകൾ പള്ളിക്കകത്തേക്ക് എറിഞ്ഞ് തീകൊളുത്തി സ്ഫോടനം സൃഷ്ടിച്ചു. പള്ളിക്ക് തൊട്ടപ്പുറത്തെ വീട്ടിലെ ജനലിലൂടെ ഇതു കണ്ട വകീൽ അരുതെന്ന് വിളിച്ചുപറഞ്ഞപ്പോൾ അദ്ദേഹത്തിെൻറ മുഖത്തേക്ക് ആസിഡെറിഞ്ഞു.
വകീലിെൻറ മുഖമാസകലം സ്ഫോടനത്തിൽ പൊള്ളി. പിേറ്റന്ന് മദീനാ മസ്ജിദിന് മുകളിൽ കയറിയ ആക്രമികളിലൊരാൾ ജയ്ശ്രീറാം വിളിച്ച് വിജയാരവം മുഴക്കുകയും ചെയ്തു.കത്തിച്ചാമ്പലായ ഹാഷിം അലിയുടെ കെട്ടിടം ജംഇയ്യതുൽ ഉലമായെ ഹിന്ദ് പുനർനിർമിച്ചുകൊടുത്തപ്പോൾ നാല് മെഷീനുകളും അസംസ്കൃത വസ്തുക്കളുമായി വസ്ത്രനിർമാണ യൂനിറ്റിന് തുടക്കമിട്ടിരിക്കുകയാണ് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ.
നീതിക്കായുള്ള പോരാട്ടം തടയാൻ കലാപക്കേസിൽ കുടുക്കി രണ്ടു മാസം ജയിലിലടെച്ചങ്കിലും ജാമ്യം നേടി വന്ന ഹാഷിം അലി വർധിത വീര്യത്തിൽ നിയമയുദ്ധം തുടർന്നു.സുപ്രീംകോടതി അഭിഭാഷകൻ ഷംഷാദ് അലിയുടെ നിയമസഹായേത്താടെ ഇദ്ദേഹം നടത്തിയ പോരാട്ടത്തിനൊടുവിൽ മദീനാ മസ്ജിദ് തകർത്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഇൗ മാസം ഒന്നിന് ഉത്തരവിട്ടിരിക്കുകയാണ് കകർഡൂമ കോടതി.
സ്വന്തം വീടും വസ്ത്ര നിർമാണ കമ്പനിയും കൊള്ളയടിച്ച് തീവെച്ച പ്രതികളുടെ പേര് സഹിതം മറ്റൊരു കേസും ഹാഷിം അലി രജിസ്റ്റർ ചെയ്തിരുെന്നങ്കിലും നരേഷ് ചന്ദ് എന്നയാളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത പേരില്ലാത്ത എഫ്.ഐ.ആറിൽ കൂട്ടിക്കെട്ടി ഹാഷിം അലിയെതന്നെ അറസ്റ്റ് ചെയ്തത് വംശീയാക്രമണ അന്വേഷണം ഒരു പ്രത്യേക മതസമുദായത്തിനെതിരായി തിരിച്ചുവിടുന്നതിെൻറ ഉദാഹരണമാണെന്ന് അഡ്വ. എം.ആർ. ഷംഷാദ് കോടതിയെ ബോധ്യപ്പെടുത്തി.
ഡൽഹി പൊലീസ് നിരവധി കേസുകളിൽ സമാനമായ തന്ത്രം പ്രയോഗിച്ചതായും ഡൽഹി ന്യൂനപക്ഷ കമീഷൻ നിയോഗിച്ച വസ്തുതാന്വേഷണ സമിതി ചെയർമാനായിരുന്ന അഡ്വ. ഷംഷാദ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.