ഗുലാംനബിയെ തടഞ്ഞതിനു പിന്നാലെ യെച്ചൂരിയും ഡി.രാജയും ശ്രീനഗറിലേക്ക്
text_fieldsന്യൂഡൽഹി: ഡൽഹിയിൽനിന്ന് ശ്രീനഗറിലെത്തിയ രാജ്യസഭ പ്രതിപക്ഷ നേതാവും മുൻമുഖ്യമ ന്ത്രിയുമായ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിനെ വിമാനത്താവളത്തിൽനിന്ന് പുറത്ത ുകടക്കാൻ അനുവദിക്കാതെ തടഞ്ഞതിനു പിന്നാലെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയും ശ്രീനഗറിലേക്ക്.
അനാരോഗ്യം നേരിടുന്ന പാർട്ടി എം.എൽ.എ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാൻ വെള്ളിയാഴ്ച രാവിലെ വിമാനമാർഗം ശ്രീനഗറിൽ എത്തുമെന്നും, പാർട്ടി നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നതിന് ഭരണകൂടം തടസ്സമുണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാണിച്ച് യെച്ചൂരി ഗവർണർ സത്യപാൽ മലികിന് കത്തെഴുതി.
എന്നാൽ, നിലവിലെ സാഹചര്യങ്ങളിൽ യെച്ചൂരിയെയും രാജയെയും വിമാനത്താവളത്തിന് പുറത്തുവിടാൻ സാധ്യതയില്ല. കശ്മീരിനെ കശാപ്പുചെയ്ത സർക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്നും പൗരസ്വാതന്ത്ര്യം അടിച്ചമർത്തുകയാണ് ചെയ്യുന്നതെന്നും ശ്രീനഗർ വിമാനത്താവളത്തിൽ ഗുലാംനബി ആസാദ് വാർത്തലേഖകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.