Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2020 9:26 AM GMT Updated On
date_range 30 Sep 2020 2:10 PM GMTബാബരി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോ? കോടതി വിധി നീതിയോടുള്ള പരിഹാസമെന്ന് യെച്ചൂരി
text_fieldsbookmark_border
ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത ഗൂഢാലോചന കേസിൽ പ്രതികളായ ബി.ജെ.പി-വി.എച്ച്.പി നേതാക്കളെ കുറ്റമുക്തരാക്കിയ സി.ബി.ഐ കോടതി വിധി നീതിയോടുള്ള പൂർണ പരിഹാസമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗൂഢാലോചന ചുമത്തിയ എല്ലാവരെയും വെറുതെവിട്ടിരിക്കുന്നു. ബാബരി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോയെന്നും അദ്ദേഹം ചോദിച്ചു.
ബാബരി മസ്ജിദ് തകർത്തത് അങ്ങേയറ്റം നീചമായ നിയമലംഘനമാണെന്ന് മുൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇപ്പോൾ വിധി ഇങ്ങനെയാണ്. നാണക്കേട് -യെച്ചൂരി ട്വീറ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story