മോദിസർക്കാറിെൻറ ഫോൺ ചോർത്തൽ രാജ്യത്തിന് അപമാനകരം –യെച്ചൂരി
text_fieldsന്യൂഡൽഹി: മോദിസർക്കാറിെൻറ ഫോൺ ചോർത്തൽ രാജ്യത്തിന് അപമാനകരമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരാവകാശത്തെ വെല്ലുവിളിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണ്. എന്തിനാണ് പെഗസസ് ഉപയോഗിക്കുന്നത് എന്ന് ഇപ്പോള്‍ വ്യക്തമായി. ചോര്‍ത്തല്‍ ഉണ്ടായതായി 2019ല്‍ ഇടതുപക്ഷം പാര്‍ലമെൻറിൽ ഉന്നയിച്ചതാണ്.
പെഗസസ് ഉപയോഗം പരസ്യമായി നിഷേധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. പാര്‍ലമെൻറിൽ ഇതിന് ഉത്തരം പറയാനും അന്വേഷണത്തിന് ഉത്തരവിടാനും മോദി ബാധ്യസ്ഥനാണെന്നും യെച്ചൂരി പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കല്ലാതെ എൻ.എസ്.ഒ കമ്പനിയുടെ ചാര സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അന്താരാഷ്ട്രതലത്തില്‍ ഗൂഢാലോചന നടന്നു എന്ന് ആരോപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ എന്ത് ഗൂഢാലോചനയാണ് നടന്നത് എന്ന് പറയണം.
രാജ്യത്തെ പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോൺ ചോർത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് സി.പി.ഐയും വ്യക്തമാക്കി. മോദിസർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഭരണഘടനാപരമായി ഉറപ്പുനൽകുന്ന പൗരന്മാരുടെയും സംസ്ഥാനങ്ങളുടെയും അവകാശങ്ങളെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിൽ സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.