Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയെ​ച്ചൂ​രി...

യെ​ച്ചൂ​രി മതേതരത്വത്തിന്റെ ശക്തനായ പോരാളി -സോണിയ ഗാന്ധി

text_fields
bookmark_border
sonia gandhi, yechuri
cancel

ന്യൂ​ഡ​ൽ​ഹി: മ​തേ​ത​ര​ത്വ​ത്തി​ന്റെ ശ​ക്ത​നാ​യ പോരാളിയി​രു​ന്ന സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​ത്തി​ൽ ഏ​റെ ദുഃ​ഖ​മു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി. ഭ​ര​ണ​ഘ​ട​ന മു​ന്നോ​ട്ടു​വെ​ച്ച മൂ​ല്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത വ്യ​ക്തി​യാ​യി​രു​ന്നു യെ​ച്ചൂ​രി​യെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യം സം​ര​ക്ഷി​ക്കാ​നു​ള്ള നി​ല​പാ​ടി​ൽ അ​ദ്ദേ​ഹം ഉ​റ​ച്ചു​നി​ന്നു. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ക​മ്യൂ​ണി​സ്റ്റാ​യി​രു​ന്നു. ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ളി​ൽ ഉ​റ​ച്ച​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ വി​ശ്വാ​സം. പാ​ർ​ല​മെൻറി​ലെ 12 വ​ർ​ഷ​ത്തെ അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം അ​വി​സ്മ​ര​ണീ​യ​വും അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ട​തു​മാ​ണ്.

യു.​പി.​എ ഒ​ന്നാം സ​ർ​ക്കാ​റി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച യെ​ച്ചൂ​രി, 2024 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഇ​ൻ​ഡ്യ സ​ഖ്യം രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ലും വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ​താ​യും സോ​ണി​യ ഗാ​ന്ധി അ​നു​സ്മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhisitaram yechury
News Summary - Yechury is a strong fighter of secularism - Sonia Gandhi
Next Story