പിന്നാക്ക സംവരണത്തിൽ വ്യക്തത വരുത്തണം: പ്രധാനമന്തിക്ക് യെച്ചൂരിയുടെ കത്ത്
text_fieldsന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യസ നയത്തിൽ പിന്നാക്ക സംവരണത്തെക്കുറിച്ച് പരാമർശം പോലുമില്ലെന്നും ഇതു ഞെട്ടിക്കുന്നതാണെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. പിന്നാക്ക വിഭാഗങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
പാർലെമൻറിെൻറ അംഗീകാരം നേടാതെയാണ് ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതിലേക്ക് സർക്കാർ നീങ്ങുന്നത്. വിദ്യാർഥികളുടെ പ്രവേശനത്തിലോ, അധ്യാപക, അനധ്യാപക നിയമനത്തിലോ പിന്നാക്ക സംവരണം പരാമർശിക്കുന്നുപോലുമില്ല.
എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാരുടെ സംവരണം എന്നിവ സംബന്ധിച്ച് പ്രധാനമന്ത്രി വ്യക്തത വരുത്തേണ്ടതുണ്ട്.പിന്നാക്ക സംവരണം നിർത്തലാക്കാനാണോ സർക്കാർ ഉദ്ദേശിക്കുത്?. വിദ്യാഭ്യാസ നയത്തിൽ അവരെക്കുറിച്ച് എന്തുകൊണ്ട് പറയുന്നില്ല എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് യെച്ചൂരി കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.