യെദിയൂരപ്പയുടെ ഡയറി വ്യാജം –ആദായ നികുതി വകുപ്പ്
text_fieldsബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ പേരിലുള്ള ഡയറി വ്യാജമാണെന്ന് ആ ദായ നികുതി വകുപ്പ് അന്വേഷണ വിഭാഗം ഡയറക്ടർ ജനറൽ ബി.ആർ. ബാലകൃഷ്ണൻ. മറ്റു കേസുകളിൽ ആദായ നികുതി വകുപ്പിെന സ്വാധീനിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ഇപ്പോൾ ഈ വ്യാജരേഖ കൾ പുറത്തുവിട്ടതെന്ന് സംശയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ബി.െജ.പി കേന്ദ്ര ക മ്മിറ്റിക്കും മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളീ മനോഹർ ജോഷി, കേന്ദ്ര മന്ത്രിമാരായ അരുൺ െജയ്റ്റ്ലി, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവർക്കും യെദിയൂരപ്പ 1800 കോടി രൂപ കോഴ നൽകിയതിെൻറ ഡയറിക്കുറിപ്പ് ‘കാരവൻ’ മാഗസിനാണ് പുറത്തുവിട്ടത്.
2017ൽ നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിെൻറ വസതിയിൽ റെയ്ഡ് നടത്തിയപ്പോൾ ലഭിച്ച രേഖകൾക്കൊപ്പമാണ് കുറിപ്പുകൾ കിട്ടിയതെന്നും ബി.ആർ. ബാലകൃഷ്ണൻ പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ മറ്റൊരാളിൽനിന്ന് ലഭിച്ചതാണ് കുറിപ്പുകളെന്നും, അത് യെദിയൂരപ്പയുടേതാണെന്നുമായിരുന്നു ശിവകുമാറിെൻറ മൊഴി.
തുടർന്ന് യെദിയൂരപ്പയെ ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിെൻറ ഒപ്പും കൈയക്ഷരവും പരിശോധിച്ചതിെൻറ അടിസ്ഥാനത്തിൽ കുറിപ്പുകൾ വ്യാജമാണെന്ന പ്രാഥമിക നിഗമനത്തിലെത്തുകയായിരുന്നു.
തുടർന്ന് ഹൈദരാബാദിലെ ഫോറൻസിക് ലാബിലേക്ക് അയച്ചെങ്കിലും പകർപ്പ് പരിശോധന നടത്താനാകില്ലെന്നും ഒറിജിനൽ വേണമെന്നും അറിയിച്ചു. വ്യാജരേഖയായതിനാൽ കോടതിയിൽ തെളിവായി നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.