കർണാടക: യെദിയൂരപ്പ ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും
text_fieldsബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പ ഇന്ന് വൈകിട്ട് ആറുമണിക്ക് സത്യപ്രത ിജ്ഞ ചെയ്യും. ഇന്ന് 12.30 ന് സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ ഗവർണർ വാജുഭായ് വ ാലയെ കണ്ടിരുന്നു. കൂടിക്കാഴ്ചയിൽ ഗവർണർ വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകുകയായിരുന്നുവെന്ന് അദ്ദേ ഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാൽ നിയമസഭാ കക്ഷി യോഗം വിളിക്കേണ്ടതില്ലെന്നും ഇന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും യെദിയൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയില്‍ ആരെല്ലാം ഉണ്ടാകുമെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ല.
യെദിയൂരപ്പ സർക്കാർ ജൂലൈ 31ന് സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് വിവരം. കർണാടകയുടെ 25മത് മുഖ്യമന്ത്രിയായാണ് 76കാരനായ യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം സ്പീക്കർ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കിരുന്നു. കെ.പി.ജെ.പി എം.എൽ.എ ആർ. ശങ്കർ (റാണി ബെന്നൂർ), കോൺഗ്രസ് എം.എൽ.എമാരായ രമേശ് ജാർക്കിഹോളി (ഗോഖക്), മഹേഷ് കുമത്തള്ളി (അത്താണി) എന്നിവരെയാണ് അയോഗ്യരാക്കിയത്. ഇത് ബി.ജെ.പിക്ക് തിരിച്ചടിയായി. സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായതിനാൽ സർക്കാർ രൂപീകരിക്കാൻ അർഹതയുണ്ടെന്ന വാദമാണ് ബി.ജെ.പി ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.