മുഖ്യമന്ത്രിയായി തുടരുമോ എന്ന കാര്യം ഇന്നറിയാമെന്ന് യെദിയൂരപ്പ
text_fieldsബംഗളൂരു: താൻ മുഖ്യമന്ത്രിയായി തുടരുമോ എന്ന കാര്യം ഇന്ന് അറിയാമെന്ന് ബി.എസ്. യെദിയൂരപ്പ. നേതൃത്വത്തിെൻറ തീരുമാനം എന്തായാലും അടുത്ത 10^15 വർഷം താൻ ബി.ജെ.പിക്കുവേണ്ടി പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച രാവിലെ ബെളഗാവിയിലെ മഴക്കെടുതി നേരിൽകാണാനെത്തിയ യെദിയൂരപ്പ, രാത്രിയോടെയോ തിങ്കളാഴ്ച രാവിലെയോടെയോ തനിക്ക് നേതൃത്വത്തിൽ നിന്നുള്ള സന്ദേശം ലഭിക്കുമെന്നാണ് വെളിപ്പെടുത്തിയത്.
രണ്ടു മാസം മുമ്പുതന്നെ താൻ രാജി സന്നദ്ധത അറിയിച്ചതാണെന്നും രാജിവെച്ച് പാർട്ടി പ്രവർത്തനത്തിൽ മുഴുകാൻ ഹൈക്കമാൻഡ് ആവശ്യപ്പെടുന്നപക്ഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിലെ മുതിർന്ന പദവിയൊക്കെ ഇതിനകം തനിക്ക് ലഭിച്ചു. എല്ലാവരും പാർട്ടി പ്രവർത്തകർ മാത്രമാണെന്ന സി.ടി. രവിയുടെ പ്രസ്താവനയോട് നൂറു ശതമാനം യോജിക്കുന്നുവെന്നും അച്ചടക്ക പരിധി ലംഘിക്കില്ലെന്നും യെദിയൂരപ്പ വ്യക്തമാക്കി.
കർണാടകയിൽ പ്രതിസന്ധിയില്ലെന്ന് ജെ.പി. നഡ്ഡ
ബംഗളൂരു: കർണാടകയിൽ ഭരണ പ്രതിസന്ധിയില്ലെന്ന് ബി.ജെ.പി ദേശീയ അധ്യഷൻജെ.പി. നഡ്ഡ. യെദിയൂരപ്പ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. കർണാടകയിൽ എല്ലാം നേരെയാണ്. യെദിയൂരപ്പ എല്ലാം ഭംഗിയായി ൈകകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പനാജിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ മുഖ്യമന്ത്രി മാറ്റത്തെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന്, നിങ്ങൾക്കങ്ങനെ തോന്നുന്നുണ്ടാവാം; എനിക്കങ്ങനെ തോന്നുന്നില്ല എന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.