'യെദിയൂരപ്പയെ മാറ്റരുത്': ഞായറാഴ്ച ലിംഗായത്ത് മഠാധിപതികളുടെ റാലി
text_fieldsബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബി.എസ്. യെദിയൂരപ്പയെ നീക്കിയേക്കുമെന്ന അഭ്യുഹത്തിനിടെ യെദിയൂരപ്പക്ക് പരസ്യ പിന്തുണയുമായി ലിംഗായത്ത് മഠാധിപതികളുടെ റാലി ഞായറാഴ്ച ബംഗളൂരുവിൽ അരങ്ങേറും. പാലസ് മൈതാനത്ത് നടക്കുന്ന റാലിയിലേക്ക് സംസ്ഥാനത്തെ പ്രധാന ലിംഗായത്ത് മഠങ്ങളിലെ അംഗങ്ങൾ പെങ്കടുക്കും.
500 ഒാളം ലിംഗായത്ത് മഠങ്ങളാണ് കർണാടകയിലുള്ളത്. ലിംഗായത്ത് നേതാവുകൂടിയായ യെദിയൂരപ്പയെ ഭരണത്തിൽ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണമെന്നാണ് മഠാധിപതികളുടെ ആവശ്യം. ശക്തി തെളിയിച്ച് ബി.ജെ.പി നേതൃത്വത്തെ സമ്മർദത്തിലാക്കുകയാണ് റാലികൊണ്ട് മഠാധിപതികൾ ലക്ഷ്യമിടുന്നത്.
യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയാൽ കർണാടകയിൽ ബി.ജെ.പിയുടെ ഭാവി അപകടത്തിലാവുമെന്ന് മഠാധിപതികൾ മുന്നറിയിപ്പ് നൽകിയിരുന്നു. അധികാരത്തിൽ തുടരാനുള്ള യെദിയൂരപ്പയുടെ അവസാനത്തെ അടവായും നീക്കത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.