‘ഭായി ഒൗർ ബഹനോം’; പ്രധാനമന്ത്രിയെ പരിഹസിച്ച് ശിവസേനയുടെ പോസ്റ്ററുകൾ
text_fieldsമുംബൈ: ഇന്ധല വില വർധിക്കുന്നതിൽ ബി.ജെ.പി സർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരിഹസിച്ച് മുംബൈയിൽ എൻ.ഡി.എ ഘടക കക്ഷിയായ ശിവസേനയുടെ പോസ്റ്ററുകൾ. ഇതാണ് നല്ല ദിവസം എന്നർഥമുള്ള ‘യഹി ഹെ അച്ഛേ ദിൻ’ എന്ന തലക്കെേട്ടാടെ 2015ലെയും 2018ലെയും പാചകവാതക, പെട്രോൾ, ഡീസൽ വിലയാണ് ചില പോസ്റ്ററുകളിലുള്ളത്. ഇന്ധലവില കുതിക്കുന്നതിനെതിരെ ശിവസേനയുടെ ഭാരതീയ വിദ്യാർഥി സേനയും പരിഹാസ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
ഭാരത് പെട്രോളിയത്തിെൻറ മുദ്രയിൽ പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെയും ഇന്ത്യൻ ഒായിലിെൻറ മുദ്രയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിെൻറയും ചിത്രങ്ങളുള്ളതാണ് പോസ്റ്ററുകൾ. ‘നരേന്ദ്ര്, ദേവേന്ദ്ര് വസൂലി കേന്ദ്ര്’ എന്ന തലക്കെട്ടാണ് പോസ്റ്ററിന് നൽകിയത്. ‘ഭായി ഒൗർ ബഹനോം’ എന്ന അഭിസംബോധനയോടെ പ്രധാനമന്ത്രിയുടെ അഭ്യർഥനയാണ് പിന്നീട്. ‘‘എെൻറ നിരന്തര വിദേശ യാത്രകൾക്കുള്ള കോടികളുടെ െചലവ് സർക്കാർ ഖജനാവിൽനിന്നാണ്. എെൻറയും ബി.ജെ.പിയുടെയും വ്യാജ പരസ്യങ്ങൾക്കുള്ള കോടികളുടെ െചലവും സർക്കാർ ഖനാവിൽനിന്നാണ്. ഇൗ െചലവ് പെട്രോൾ, ഡീസൽ വിലകളിലൂടെ ജനങ്ങളുടെ കീശയിൽനിന്ന് ഇൗടാക്കുകയാണ്. എതിർപ്പുകാട്ടാതെ എല്ലാ ജനതയും സഹകരിക്കണം’’-എന്നതാണ് പോസ്റ്ററിലെ വാക്കുകൾ.
മുംബൈയിൽ ഞായറാഴ്ച ഒരു ലിറ്റർ െപട്രോളിന് 12ഉം (87.89 രൂപ) ഡീസലിന് 11ഉം (77.09 രൂപ) പൈസയാണ് വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.