Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറാണ കപൂറി​െൻറ മകളെ...

റാണ കപൂറി​െൻറ മകളെ മുംബൈ എയർപോർട്ടിൽ തടഞ്ഞു

text_fields
bookmark_border
റാണ കപൂറി​െൻറ മകളെ മുംബൈ എയർപോർട്ടിൽ തടഞ്ഞു
cancel

മുംബൈ: അറസ്​റ്റിലായ യെസ്​ ബാങ്ക്​ സ്​ഥാപകനും മുൻ സി.ഇ.ഒയുമായ റാണ കപൂറി​​െൻറ മകളെ മും​െബെ വിമാനത്താവളത്തിൽ തടഞ ്ഞു. ലണ്ടനിലേക്ക്​ കടക്കാൻ ഞയാറാഴ്​ച വിമാനത്താവളത്തിലെത്തിയ റോഷ്​നി കപൂറിനെ അധികൃതർ തടയുകയായിരുന്നു. ഇവർക് കെതിരെ ലുക്ക്​ ഔട്ട്​ നോട്ടീസുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി​. ഞായറാഴ്​ച പുലർച്ചെ റോഷ്​നിയുടെ വസതിയ ിലുൾപ്പെടെ എൻഫോഴ്​സ്​മ​െൻറ്​ റെയ്​ഡ്​ നടത്തിയിരുന്നു.

നേരത്തെ റാണാ കപൂറിനും മരുമകൻ ഉൾപ്പെടെ കുടുംബാംഗങ്ങൾക്കുമെതിരെ ഇ.ഡി ലുക്ക്​ ഒൗട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു. കുടുംബാംഗങ്ങളാരും രാജ്യം വിടരുതെന്നും നിർദേശമുണ്ടായിരുന്നു.

കള്ളപ്പണകേസിൽ റാണാ കപൂറിനെ ഞായറാഴ്​ച പുലർച്ചെയാണ്​ എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) അറസ്​റ്റ്​ ചെയ്തത്​. റാണ കപൂറിനെ ബുധനാഴ്ച വരെ പ്രത്യേക കോടതി റിമാൻഡ് ചെയ്തു.

റാണ കപൂർ സി.ഇ.ഒ ആയിരിക്കെ സാമ്പത്തിക, റിയൽ എസ്​റ്റേറ്റ്​ സ്ഥാപനമായ ഡി.എച്ച്​.എഫ്​.എല്ലിന്​ യെസ്​ ബാങ്ക്​ 3000 കോടി രൂപ വായ്​പ നൽകിയിരുന്നു. ഇതിന്​ പ്രതിഫലമായി ഡി.എച്ച്​.എഫ.എൽ റാണയുടെ മൂന്ന്​ പെൺമക്കളുടെ പേരിലുള്ള കമ്പനിക്ക്​ 600 കോടി രൂപ നൽകിയതായാണ്​ കേസ്​.

അധോലോക നേതാവ്​ ഇഖ്​ബാൽ മിർച്ചയും ഡി.എച്ച്​.എഫ്​.എല്ലും തമ്മിലെ സ്വത്തിടപാട്​​ അന്വേഷിക്കുന്നതിനിടെയാണ്​ റാണ കപൂറുമായുള്ള ഇടപാടും വെളിപ്പെട്ടത്​. തുടർന്ന്​ കള്ളപ്പണം വെളുപ്പിക്കുന്നത്​ തടയുന്ന പി.എം.എൽ.എ നിയമ പ്രകാരം ഇ.ഡി റാണക്ക്​ എതിരെ കേസെടുക്കുകയായിരുന്നു. വായ്​പ ക്രമക്കേടിനെ തുടർന്ന്​ പ്രതിസന്ധിയിലായ യെസ്​ ബാങ്കിന്​ റിസവ്​ ബാങ്ക്​ മോറട്ടോറിയം പ്രഖ്യപിച്ചതിന്​ പിന്നാലെയാണ്​ ഇ.ഡി നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:londonmumbai airportindia newsYes bankRana KapoorRoshni Kapoor
News Summary - Yes Bank Founder's Daughter Roshni Kapoor Stopped At Mumbai Airport Before London Visit - India news
Next Story