കോൺഗ്രസുകാർ അവസാന ശ്വാസം വരെ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ അടിമകളായി തുടരുമെന്ന് രാജസ്ഥാന്‍ എം.എൽ.എ, വിഡിയോ
text_fieldsജയ്പൂർ: കോൺഗ്രസുകാർ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ അടിമകളാണെന്ന പ്രതിപക്ഷത്തിന്‍റെ പ്രസ്താവനയിൽ പ്രതികരിക്കുന്ന രാജസ്ഥാന്‍ എം.എൽ.എയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. തങ്ങൾ ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ അടിമകളാണെന്നും അവസാന ശ്വാസം വരെ അവരുടെ അടിമകളായി തുടരുമെന്നും എം.എൽ.എ സന്യം ലോധ പറയുന്ന വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ ഉപദേശകരിലൊരാളായ സന്യം ലോധ, ഗാന്ധി-നെഹ്‌റു കുടുംബമാണ് നമ്മുടെ രാജ്യത്തെ കെട്ടിപ്പടുത്തതെന്നും അതിനാൽ നാമെല്ലാവരും അവരുടെ അടിമകളായി തുടരണമെന്നും വിഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ, എം.എൽ.എയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷനേതാക്കൾ രംഗത്തെത്തി. ഇതൊരു പുതിയ അടിമത്ത സംസ്കാരത്തിന്‍റെ തുടക്കമാണെന്നാണ് രാജസ്ഥാനിലെ പ്രതിപക്ഷനേതാവ് പറയുന്നത്. ഇത്രയും നല്ല അടിമയായിട്ടും കോൺഗ്രസ് നിങ്ങൾക്ക് ടിക്കറ്റ് നൽകാത്തതിൽ വിഷമമുണ്ടെന്ന് ബി.ജെ.പി നേതാവ് കാളീചരൺ സറഫ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.