തെറ്റുകൾ സംഭവിച്ചു; ആത്മപരിശോധന നടത്തും- കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹി നഗരസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം പാർട്ടിയുടെ തെരഞ്ഞെടുപ്പ് നയരൂപവത്കരണത്തിലടക്കം സംഭവിച്ച തെറ്റാണെന്ന് പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പരാജയത്തിൽനിന്ന് പാഠം ഉൾക്കൊള്ളുമെന്നും തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്നും ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.
വോട്ടുയന്ത്രത്തിലെ കൃത്രിമമാണ് തോൽവിക്ക് കാരണമായി പാർട്ടി നേതാക്കൾ വിശദീകരിച്ചിരുന്നത്. ഫലം പുറത്തു വരുന്നിനു മുമ്പ് കെജ്രിവാളും വോട്ടുയന്ത്രങ്ങളിൽ ക്രമക്കേട് ആരോപിച്ചിരുന്നു. എന്നാൽ, വോട്ടുയന്ത്രങ്ങളിലെ തിരിമറി മാത്രം പരാജയത്തിന് കാരണമായി കാണരുെതന്നും നയവും നിലപാടും വിലയിരുത്തണമെന്നുമുള്ള ആവശ്യവുമായി ആം ആദ്മി നേതാക്കളായ കുമാർ ബിശ്വാസ്, പഞ്ചാബ് എം.പി ഭഗവന്ത് മൻ അടക്കം നിരവധിപേർ രംഗത്തുവന്നു. വിമർശനം ശക്തമാവുന്നതിനിടയിലാണ് പാർട്ടിക്ക് തെറ്റു പറ്റിയതായി കെജ്രിവാളും ഏറ്റുപറഞ്ഞത്.
പാർട്ടി പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രവർത്തകർതന്നെ മുന്നോട്ടു വരണം. ജനങ്ങൾക്ക് അർഹിക്കുന്നത് അവർക്ക് നൽകണമെന്നും പ്രവർത്തകരോട് ആവശ്യെപ്പട്ടാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആം ആദ്മി കൗൺസിലർമാരുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത കെജ്രിവാൾ ബി.ജെ.പി കോടികളുമായി നിങ്ങളെ സമീപിക്കുമെന്നും പാർട്ടി വിട്ടുപോകരുതെന്നും സത്യം ചെയ്യിപ്പിച്ചിരുന്നു.
70 നിയമസഭ സീറ്റുകളിൽ 67 സീറ്റും നേടിയ ആം ആദ്മി പാർട്ടിക്ക് ആദ്യമായി മത്സരിച്ച നഗരസഭ തെരഞ്ഞെടുപ്പിൽ 270ൽ 48 സീറ്റുമാത്രമാണ് ലഭിച്ചത്. പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൽഹി കൺവീനർ ദിലീപ് പാണ്ഡേയും പഞ്ചാബ് അധ്യക്ഷനായ സഞ്ജയ് സിങ്ങും രാജിെവച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.