ബി.ആർ.എസ് നേതാവും മുൻമന്ത്രിയുമായ കെ. ശ്രീഹരി കോൺഗ്രസിൽ
text_fieldsഹൈദരാബാദ്: എം.എൽ.എയും മുൻ മന്ത്രിയുമായ കഡിയം ശ്രീഹരിയും മകൾ കഡിയം കാവ്യയും കോൺഗ്രസ് പാർട്ടിയിൽ ചേർന്നതോടെ തെലങ്കാനയിലെ ബി.ആർ.എസിന് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രിയും ടി.പി.സി.സി അധ്യക്ഷനുമായ എ. രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. വിവിധ കാരണങ്ങളാൽ ആളുകൾ ബി.ആർ.എസിൽനിന്ന് അകന്നുപോകുകയാണെന്നും ജനങ്ങളെ സേവിക്കാനും മണ്ഡലത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനും കോൺഗ്രസിൽ ചേരുകയാണെന്നും ശ്രീഹരി പറഞ്ഞു.
മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭരണത്തിലെ അഴിമതിയുടെയും ഫോൺ ചോർത്തലിന്റെയും സമീപകാല ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വാറങ്കലിൽ ബി.ആർ.എസ് സ്ഥാനാർഥിയായിരുന്ന കാവ്യ രാജി പ്രഖ്യാപിച്ചത്. ശനിയാഴ്ച ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ മേയർ വിജയലക്ഷ്മി ആർ. ഗദ്വാൾ കോൺഗ്രസിൽ ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.