യോഗ മാറ്റുകൾ കടത്താൻ ശ്രമം; അമിത് ഷാ പങ്കെടുത്ത ചടങ്ങിൽ തർക്കം
text_fieldsഹരിയാന: ഹരിയാനയിലെ റോഹ്തക് ജില്ലയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും പങ്ക െടുത്ത യോഗ ദിന പരിപാടിയിൽ തർക്കം. പരിപാടി അവസാനിച്ചതിനുശേഷം യോഗ മാറ്റുകൾ കടത്താൻ ചിലർ ശ്രമിച്ചതാണ് വഴക്കിനിടയാക്കിയത്.
ഇത് തടയാൻ ശ്രമിച്ച വളണ്ടിയർമാരുമായി ആളുകൾ രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുന്നതിൻെറ വിഡിയോ വാർത്താ ഏജൻസി എ.എൻ.ഐ പുറത്തുവിട്ടു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻെറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
യോഗ ലോകക്ഷേമത്തിന് വേണ്ടിയാണെന്ന് ചടങ്ങിൽ സംസാരിച്ച അമിത് ഷാ പറഞ്ഞു. ആഗോളതലത്തിൽ യോഗയെ ജനപ്രിയമാക്കാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു.
#WATCH Haryana: A pandemonium broke out in Rohtak after people looted yoga mats from the venue where Union Home Minister Amit Shah & CM ML Khattar had participated in the programme for #InternationalDayofYoga earlier today. pic.twitter.com/8ZVjJZOh74
— ANI (@ANI) June 21, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.