ലീഗിെൻറ പരാതിയിൽ യോഗിയുടെ ട്വീറ്റുകൾ നീക്കി
text_fieldsന്യൂഡൽഹി: മുസ്ലിംലീഗിനും കോണ്‍ഗ്രസിനും എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഉത്തര്‍പ് രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശപ്രകാരമാണ് ട്വിറ്ററിെൻറ നടപടി. നിരന്തരം പെരു മാറ്റച്ചട്ടം ലംഘിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. തങ്ങളെ അധിക്ഷേപിച്ചതിനെതിരെ മുസ്ലിംലീഗ് തെരഞ്ഞെടുപ്പ് കമീഷന് പരാതിനൽകിയതിനെ തുടർന്നാണ് കമീഷന് ഇടെപട്ടത്.
മുസ്ലിംലീഗിനെ പച്ച വൈറസ് എന്ന് അധിക്ഷേപിക്കുകയും ഇന്ത്യവിഭജനത്തില്‍ മുസ്ലിംലീഗിന് പങ്കുണ്ടെന്ന് ആരോപിക്കുകയുംചെയ്യുന്ന ട്വീറ്റുകളായിരുന്നു ഇവ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടായിരുന്നു വിവാദപരാമര്‍ശം.‘മുസ്ലിംലീഗ് ഒരുവൈറസാണ്. വൈറസ് ഒരാളെ ബാധിച്ചാല്‍ അവര്‍ പിന്നീട് അതിജീവിക്കാറില്ല. കോണ്‍ഗ്രസിനെ ഇപ്പോള്‍ ഈ വൈറസ് ബാധിച്ചിരിക്കുകയാണ്. അപ്പോള്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ എന്ത് സംഭവിക്കും. ഈ വൈറസ് രാജ്യത്താകെ പടരും’ എന്നായിരുന്നു യോഗിയുടെ ട്വീറ്റ്.
‘1857ലെ സ്വാതന്ത്ര്യ സമരത്തിെൻറ സമയത്ത് എല്ലാ ജനങ്ങളും മംഗള്‍ പാണ്ഡേക്ക് ഒപ്പംനിന്ന് പോരാടി. എന്നാല്‍, അതിനുശേഷം മുസ്ലിംലീഗ് എന്ന വൈറസ് ഉണ്ടാവുകയും ആ വൈറസ് രാജ്യംമുഴുവന്‍ ബാധിക്കുകയും ഇത് രാജ്യത്തിെൻറ വിഭജനത്തിനുവരെ കാരണമാവുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ഇത് തിരിച്ചുവന്നിരിക്കുകയാണ്. കോണ്‍ഗ്രസിനെ മുസ്ലിം എന്ന വൈറസ് ബാധിച്ചിരിക്കുകയാണ്. ശ്രദ്ധയോടിരിക്കുക’ എന്നാണ് രണ്ടാമത്തെ ട്വീറ്റില്‍ കുറിച്ചത്. രണ്ടു ട്വീറ്റുകളും ട്വിറ്റര്‍ നീക്കംചെയ്തു. വര്‍ഗീയപരാമര്‍ശം നടത്തിയതിന് യോഗി ആദിത്യനാഥിനെ മൂന്നുദിവസത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് കമീഷൻ വിലക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.