വിശ്വാസത്തിന് സാമ്പത്തിക വളർച്ചയിലേക്ക് നയിക്കാൻ കഴിയും; എട്ട് വർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി യോഗി
text_fieldsമിർസാപൂർ: സംസ്ഥാനത്തെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചതിൽ വിശ്വാസത്തിനു പങ്കുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കഴിഞ്ഞ എട്ട് വർഷത്തെ ഗവൺമെന്റിന്റെ ഭരണ നേട്ടങ്ങൾ പറഞ്ഞുകൊണ്ട് നടത്തിയ പൊതു പ്രസംഗത്തിനിടെയാണ് യോഗിയുടെ പരാമർശം.
മതപരമായ ഇടനാഴികളെകുറിച്ച് സംസാരിച്ച യോഗി വിദ്യാവ്യാസിനി ദേവിയെ ദർശിക്കുന്നതിനായി എത്തുന്നവരുടെ എണ്ണം വർധിച്ചത് മതത്തിന്റെ വളർച്ചയ്ക്ക് ഏറെ സഹായിച്ചിട്ടുണ്ടെന്നും പറഞ്ഞു. വിശ്വാസവും സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുമെന്ന് പറഞ്ഞ യോഗി മഹാകുംഭ മേളയെ വിജയിപ്പിച്ചതിന് നന്ദിയും അറിയിച്ചു.
പ്രസംഗത്തിനിടെ ഗംഗാ എക്സ്പ്രസ് ഹൈവേയെക്കുറിച്ചും പരാമർശമുണ്ടായി. മീററ്റിനും പ്രയാഗ് രാജിനുമിടയിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ എക്സ്പ്രസ് വേ ആയ ഗംഗയിൽ സർവേ നടത്തി പ്രധാനപ്പെട്ട മത കേന്ദ്രങ്ങളായ മാ വിദ്യാവാസിനി ദാം, ബാബാ വിശ്വനാഥ് ദാമുമായി ബന്ധപ്പെടുത്തുമെന്നും യോഗി പറഞ്ഞു. ഇതിലൂടെ സാമ്പത്തിക വികസനം കൊണ്ടു വരാനാണ് യോഗി ലക്ഷ്യമിടുന്നത്.
മിർസാപൂരിലെ മെഡിക്കൽ കോളേജുൾപ്പെടെ വിവിധ വികസനനേട്ടങ്ങൾ യോഗി പ്രസംഗത്തിനിടെ ഉയർത്തിക്കാട്ടി. യോഗി ഗവൺമന്റിന്റെ ഭരണ നേട്ടങ്ങൾ എടുത്തു കാണിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച പ്രദർശനത്തിലാണ് യോഗി പ്രസംഗിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.