യോഗിയെ ‘നിലത്തിറക്കാതെ’ മമത; ഫോണിലൂടെ റാലിയെ അഭിസംബോധന ചെയ്ത് യോഗി
text_fieldsകൊൽക്കത്ത: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ഹെലികോപ്റ്റിന് പശ്ചിമബംഗാളിൽ ഇറങ്ങാൻ മമത സർക്കാർ അനുമതി നിഷേധിച്ചു. പശ്ചിമ ബംഗാളിൽ നടന്ന റാലിയിൽ പെങ്കടുക്കുന്നതിനായി വരാനിരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്റ്റർ ഇറങ്ങുന്നതിനും സർക്കാർ അനുമതി നിഷേധിച്ചിരുന്നു. യോഗിയുടെ പ്രചരണ റാലിക്കും മമത സർക്കാർ അനുമതി നിഷേധിച്ചതായി യു.പി മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. കാരണമൊന്നും പറയാതെയാണ് റാലിക്ക് സർക്കാർ അനുമതി നിഷേധിച്ചതെന്ന് ദേശീയ വാർത്താ ഏജൻസിയായ എ.എൻ.െഎ റിപ്പോർട്ട് ചെയ്തു.
മാൽഡക്ക് സമീപം നോർത്ത് ദിൻഞ്ചാപുരിലാണ് യോഗി ആദിത്യനാഥിെൻറ റാലി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഹെലികോപ്റ്റർ ഇറങ്ങാൻ അനുമതി ലഭിക്കാതിരുന്നതിനാൽ യോഗി ഫോൺ വഴി റാലിയെ അഭിസംബോധന ചെയ്തു. മമത അധികാരം ദുർവിനിയോഗം ചെയ്യരുതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മമത തെൻറ ഹെലികോപ്റ്റിന് അനുമതി നൽകാത്തിനാലാണ് ടെലിഫോൺ വഴി റാലിയിൽ സംസാരിച്ചതെന്ന് യോഗി പിന്നീട് പ്രതികരിച്ചു.
യോഗി ആദിത്യനാഥിന് ലഭിക്കുന്ന ജനസമ്മിതി കാരണമാണ് അദ്ദേഹത്തിെൻറ ഹെലികോപ്റ്ററിന് ഇറങ്ങാൻ അനുമതി നൽകാതിരുന്നതെന്ന് യോഗിയുടെ ഉപദേഷ്ടാവ് മൃതുഞ്ജയ് കുമാർ അഭിപ്രായപ്പെട്ടു.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ് ബംഗാളിലെ പ്രകടനം. ബംഗാളിൽ 22 സീറ്റുകളിലെങ്കിലും വിജയിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ രണ്ട് സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.