കയ് രാനയും ‘ലൗ ജിഹാദും’ തെരഞ്ഞെടുപ്പ് വിഷയങ്ങളെന്ന് യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വംശീയവിദ്വേഷം ആളിക്കത്തിക്കുന്ന പ്രസ്താവനകളുമായി ബി.ജെ.പി. കയ് രാനയിലെ ഹിന്ദു സമൂഹത്തിന്‍െറ ‘പലായനവും’ ‘ലൗ ജിഹാദും’ മുഖ്യവിഷയമാണെന്ന് പാര്‍ട്ടി എം.പി യോഗി ആദിത്യനാഥ് പ്രസ്താവിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനെ മറ്റൊരു കശ്മീരാവാന്‍ ബി.ജെ.പി അനുവദിക്കുകയില്ളെന്ന് പറഞ്ഞ ആദിത്യനാഥ്, ഇന്നിനെക്കുറിച്ചല്ല, ഭാവിയെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും അവകാശപ്പെട്ടു.
ന്യൂനപക്ഷ സമൂഹത്തിന്‍െറ ഭീഷണി സഹിക്കവയ്യാതെ, 350 ഹിന്ദുക്കള്‍ ഉത്തര്‍പ്രദേശിലെ കയ് രാനയില്‍നിന്ന് പലായനം ചെയ്തതായി ബി.ജെ.പി എം.പി ഹുകും സിങ് കഴിഞ്ഞ ജൂണില്‍ പറഞ്ഞിരുന്നു. എന്നാല്‍, ബി.ജെ.പി പുറത്തുവിട്ട പട്ടികയില്‍ പത്തുവര്‍ഷം മുമ്പ് ജോലിക്കുവേണ്ടി പുറംനാടുകളിലേക്ക് പോയവരുടെയും മരണപ്പെട്ടവരുടെയും പേരുകളുള്ളതായി ഇന്ത്യന്‍ എക്സ്പ്രസ് പത്രം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മതവിദ്വേഷം പരത്തുന്ന വിഷയങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ജനുവരി രണ്ടിന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.