രാഷ്ട്രീയ താൽപര്യത്തിനായി കോൺഗ്രസ് രാജ്യത്തിന്‍റെ പരമാധികാരം വെച്ച് കളിക്കുന്നു -യോഗി
text_fieldsലഖ്‌നൗ: ഗുപ്കർ സഖ്യത്തെക്കുറിച്ച് കോൺഗ്രസ് വിലപാട് വ്യക്തമാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സഖ്യവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ഥ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും രാഷ്ട്രീയ താൽപര്യത്തിനായി കോൺഗ്രസ് രാജ്യത്തിന്‍റെ പരമാധികാരം വെച്ച് കളിക്കുന്നെന്നും യോഗി കുറ്റപ്പെടുത്തി.
'ജമ്മു കശ്മീരിൽ കോൺഗ്രസിന്‍റെത് ഇരട്ടത്താപ്പാണ്. തീവ്രവാദത്തിലും വിഘടനവാദത്തിലും ഏർപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദേശീയ ഐക്യത്തെയും സമഗ്രതയെയും വെല്ലവിളിക്കുകയാണ്. 'ഏക് ഭാരത്, ശ്രേഷ്ത് ഭാരത്' ആശയം യാഥാർത്ഥ്യമാകാൻ അനുവദിക്കാത്തതിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിനാണ്' യോഗി പറഞ്ഞു.
ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് സംസാരിക്കുന്നു. ഗുപ്കർ സഖ്യവുമായി ബന്ധപ്പെട്ട് അവർ വ്യത്യസ്ഥ നിലപാടാണ് സ്വീകരിക്കുന്നത്. സഖ്യത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം. ആർട്ടിക്കിൾ 370 സംബന്ധിച്ച് കോൺഗ്രസിൽ നിന്ന് വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു.
'സഖ്യനേതാക്കളായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല എന്നിവരുടെ പ്രസ്താവനകൾ അപകടകരമാണ്. ഇന്ത്യയുടെ പരമാധികാരം വെച്ച് കളിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് അവകാശമില്ലെന്നും യോഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.