Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി മന്ത്രി...

യു.പി മന്ത്രി രാജ്​ഭറിനെ മന്ത്രിസഭയിൽ നിന്ന്​ പുറത്താക്കി

text_fields
bookmark_border
യു.പി മന്ത്രി രാജ്​ഭറിനെ മന്ത്രിസഭയിൽ നിന്ന്​ പുറത്താക്കി
cancel

ലഖ്​നോ: ബി.ജെ.പിയുമായി അകന്നു കഴിയുന്ന യു.പി മന്ത്രി ഒ.പി രാജ്​ഭറി​െന മന്ത്രിസഭയിൽ നിന്ന്​ പുറത്താക്കി. പിന്ന ാക്കക്ഷേമ വിഭാഗം മന്ത്രിയായിരുന്നു രാജ്​ഭർ. രാജ്​ഭറിനെ ഒഴിവാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഗവർണറോട്​ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയു​െട ആവശ്യം ഗവർണർ രാം നായിക്​ അംഗീകരിച്ചു.

ബി.ജെ.പിയുമായി അകന്നു കഴിയുന്ന സഖ്യകക്ഷിയായ സുഹേൽദേവ്​ ഭാരതീയ സമാജ്​ പാർട്ടി അധ്യക്ഷനാണ്​ രാജ്​ഭർ. 2017 മുതൽ യു.പി മന്ത്രിസഭയിൽ അംഗമായിരുന്ന രാജ്​ഭർ ഒരു വർഷമായി മുഖ്യമന്ത്രിയുടെ പരസ്യ വിമർശകനാണ്​.

കഴിഞ്ഞ മാസം തന്നെ രാജിക്കത്ത്​​ നൽകിയിരുന്നുവെന്നാണ്​ രാജ്​ഭറിൻെറ അവകാശവാദം. എക്​സിറ്റ്​ പോളിൽ ബി.ജെ.പിക്ക്​ വൻ വിജയം പ്രവചിച്ചതിൻെറ പിറ്റെന്നു തന്നെ അദ്ദേഹത്തെ പുറത്താക്കുകയാണ്​ ബി.ജെ.പി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up chief ministermalayalam newsYogi Adityanath
News Summary - Yogi Adityanath Asks Governor To Expel Minister OP Rajbhar - India News
Next Story