യോഗി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബി.ജെ.പി ഗൂഢാലോചനയുടെ ഭാഗം; ദിശയെ പിന്തുണച്ച് മഹുവ മൊയ്ത്ര
text_fieldsകൊൽക്കത്ത: കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗ് ഉൾപ്പെട്ട കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ദിശ രവിക്ക് പിന്തുണ പ്രഖ്യാപിച്ച് തൃണമൂർ എം.പി മഹുവ മൊയ്ത്ര. ദിശ രവി രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്ന സംഘപരിവാർ പ്രചരണങ്ങളോടായിരുന്നു എം.പിയുടെ പ്രതികരണം.
ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ആഗോള ഗൂഡാലോചനയുടെ ഭാഗമാണ് ദിശയെങ്കിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിേന്റത് ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ഗൂഡാലോചനയുടെ ഭാഗമാണെന്ന് അവർ പറഞ്ഞു.
ദിശക്ക് ഖലിസ്ഥാൻ സംഘടനകളുമായി ബന്ധമുണ്ടെന്നും ദിശയുടെ ലക്ഷ്യം രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ വാദിച്ചിരുന്നു. കൂടാതെ സംഘപരിവാർ പ്രൊൈഫലുകളിൽ വ്യാജപ്രചരണവും ദിശ രവിക്കെതിരെ അഴിച്ചുവിട്ടിരുന്നു.
കർഷക സമരത്തെ പിന്തുണക്കാൻ കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾകിറ്റ് ഡോക്യുമെന്‍റുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് കേസെടുത്ത് ദിശ രവിയെ ബംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്തത്. ദിശയും കൂട്ടരുമാണ് ടൂൾകിറ്റ് ഗ്രെറ്റക്ക് നൽകിയതെന്നാണ് പൊലീസ് വാദം. ദിശയുടെ ജാമ്യാപേക്ഷയിൽ 23ന് വിധി പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.