അഖിലേഷിന്‍റെ പട്ടേൽ- ജിന്ന പരാമർശം: അഖിലേഷിനെ താലിബാനിയെന്ന് വിമർശിച്ച് യോഗി ആദിത്യനാഥ്
text_fieldsന്യൂഡൽഹി: സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്‍റെ അഖിലേഷിന്‍റെ പട്ടേൽ- ജിന്ന പരാമർശത്തിൽ രോഷം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഉത്തർപ്രദേശിലെ എല്ലാ പാർട്ടികളും പ്രചരണത്തിനുള്ള ഒരുക്കത്തിലാണ്. ഇതിനിടെയാണ് അഖിലേഷ് വിവാദത്തിൽ അകപ്പെട്ടത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുെട കൂട്ടത്തിൽ മുഹമ്മദാലി ജിന്നയെ ഉൾപ്പെടുത്തിയെന്നാണ് അഖിലേഷിനെതിരായ വിമർശം.
'സർദാർ പട്ടേൽ, മഹാത്മഗാന്ധി, ജവഹർ ലാൽ നെഹ്റു, മുഹമ്മദാലി ജിന്ന എന്നിവരെല്ലാം ഒരേ സ്ഥാപനത്തിലാണ് പഠിച്ചതും അഭിഭാഷകരായതും. മാത്രമല്ല. അവർ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയും ചെയ്തു. പോരാട്ടങ്ങളിൽ നിന്ന് അവർ പിന്നോട്ട് പോയതേയില്ല.' ഹർദോയിൽ ജനങ്ങളോട് സംസാരിക്കവെ അഖിലേഷ് യാദവ് പറഞ്ഞ ഈ വാക്കുകളാണ് വിവാദത്തിന് കാരണമായത്.
മുഹമ്മദലി ജിന്നയെ ഗാന്ധി, നെഹ്റു, സർദാർ പട്ടേൽ എന്നിവരുമായി താരതമ്യം നടത്തിയത് മോശം പ്രവണതയാണെന്നും അത് താലിബാൻ മനോഭാവമാണെന്നും യോഗി അഭിപ്രായപ്പെട്ടു. സർദാർ പട്ടേൽ രാജ്യത്തെ ഒന്നിപ്പിക്കാനാണ് ശ്രമിച്ചത്. അതു തന്നെയാണ് ഇപ്പോൾ നരേന്ദ്രമോദി സർക്കാറിൻറെ നേതൃത്വത്തിൽ നടക്കുന്നതെന്നും യോഗി കൂട്ടിചേർത്തു.
അഖിലേഷ് യാദവിൻറെ പിതാവ് മുലായം സിംഗ് യാദവിന് ഈ പരാമർശം കേട്ട് നിരാശ തോന്നി കാണും. രാജ്യം മുഹമ്മദലി ജിന്നയെ ഭിന്നിപ്പിന്‍റെറെ നേതാവായിട്ടാണ് കാണുന്നത്. സ്വാതന്ത്യത്തിന്‍റെ നേതാവെന്ന് ജിന്നയെ വിളിക്കുന്നത് മുസ്ലീം വിഭാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും ബി.ജെ.പി നേതാവ് രാകേഷ് ത്രിപാതിയും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.