2018ൽ കോവിഡില്ലായിരുന്നു, അന്നും ഗംഗതീരത്ത് ശവങ്ങൾ പൊങ്ങിയിരുന്നു; ന്യായീകരണവുമായി യോഗിയുടെ ഓഫീസ്
text_fieldsലഖ്നൗ: ഗംഗ നദിയിലും തീരങ്ങളിലും മൃതദേഹങ്ങൾ വ്യാപകമായി കണ്ടെത്തുന്നതിൽ യു.പി സർക്കാറിനെതിരെ വിമർശനം കടുക്കുന്നതിനിടയിൽ ന്യായീകരണവുമായി യോഗി സർക്കാർ. 2018ലും സമാനമായ സംഭവം ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാണിച്ച് യോഗിയുടെ ഓഫീസ് ഒരു പത്രവാർത്തയുടെ കട്ടിംഗ് ട്വീറ്റ് ചെയ്തു.
എന്നാൽ 2018ലെ വാർത്ത ആചാര പ്രകാരമുള്ള മൃതദേഹങ്ങൾ സംസ്കരിച്ചതാണെന്ന് നിരവധി പേർ കമൻറ് ചെയ്തു. ൽ കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് ഗംഗ തീരങ്ങളിൽ മൃതദേഹങ്ങൾ വലിയ തോതിൽ കുഴിച്ചിട്ടതായി വാർത്തകൾ വന്നിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇത്തരം നൂറുകണക്കിന് സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാന സർക്കാറിെൻറ ഉത്തരവുകൾ പോലും വകവെക്കാതെയാണ് ഗംഗയുടെ തീരങ്ങളിൽ മൃതദേഹം സംസ്കരിക്കുന്നത് കൂടിയത്.
ഈ മൃതദേഹങ്ങളിൽ ഭൂരിഭാഗവും വസ്ത്രങ്ങളിൽ പൊതിഞ്ഞ് മുളങ്കമ്പുകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടിരിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് സംസ്കരിച്ച സ്ഥലത്തിന് സമീപം മരുന്ന് കുപ്പികളും മറ്റും കാണപ്പെട്ടു. ഇവിടെ സംസ്കരിച്ച മൃതദേഹങ്ങൾ കോവിഡ് ബാധയുമായി ബന്ധപ്പെട്ടതല്ലെന്നും ഇവയിൽ ഭൂരിഭാഗവും രണ്ടാം തരംഗത്തിന് മുേമ്പ സംസ്കരിക്കപ്പെട്ടതാെണന്നുമാണ് പ്രാദേശിക ഭരണകൂടം പറയുന്നത്. മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകി നടക്കുന്നതുമായി ബന്ധപ്പെട്ട് യു.പി-ബിഹാർ സംസ്ഥാനങ്ങൾ തമ്മിൽ അസ്വാരസ്യങ്ങളും ഉടലെടുത്തിരുന്നു. കോവിഡ് മരണ സംഖ്യ മറച്ചുവെക്കുന്നതിന്‍റെ തെളിവാണ് നദികളിലൂടെ ഒഴുകുന്ന മൃതദേഹങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.