യു.പി സർക്കാറിെൻറ ഒന്നാം വാർഷികം ഇന്ന്; ആേഘാഷത്തിൽ പെങ്കടുക്കാതെ സഖ്യകക്ഷി
text_fieldsലഖ്നോ: ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ ഇന്ന് ഒന്നാം വാർഷികം ആഘോഷിക്കവെ സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി ഇടഞ്ഞു. വാർഷികാേഘാഷത്തിൽ പെങ്കടുക്കാതെ പാർട്ടി വിട്ടു നിന്നു. വാർഷികം ആഘോഷിക്കാനുള്ള തീരുമാനം വളരെ േമാശപ്പെട്ടതാണെന്നും ആേഘാഷത്തിൽ പെങ്കടുക്കാതെ പൊതു സമൂഹത്തിലെ ഉത്കണ്ഠാജനകമായ വിഷയങ്ങളെ കുറിച്ച് ജനങ്ങളുമായി ചർച്ച നടത്തുമെന്നും പാർട്ടി നേതാവും യു.പി മന്ത്രിയുമായ ഒാം പ്രകാശ് രാജ്ഭർ പറഞ്ഞു. സർക്കാർ ഇങ്ങെന പോയാൽ അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മഥുരയിലും കാശിയിലും ക്ഷേത്രം പണിയുന്നതിനെ കുറിച്ച് മാത്രം സംസാരിക്കുകയും ആഘോഷം നടത്തുകയും മാത്രം ചെയ്താൽ ഒന്നുമാകില്ല. സർക്കാറിനെ ചോദ്യം ചെയ്യാൻ ആർക്കും ധൈര്യമില്ല. സത്യം പറയുന്നത് ധിക്കാരമാണെങ്കിൽ ഞാൻ ധിക്കാരിയാണ്. - രാജ്ഭർ പറഞ്ഞു.
യു.പി ഉപതെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിക്കണമെന്നും പ്രതിഛായയിൽ മാറ്റം വരുത്തണമെന്നും സഖ്യകക്ഷിയായ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ ബി.ജെ.പിയെ വിമർശിച്ചതിന് പിറകെയാണ് രാജ്ഭറിെൻറയും വിമർശനം. രാജ്ഭറിനെ അനുനയിപ്പിച്ച് ആഘോഷത്തിൽ പെങ്കടുപ്പിക്കാൻ മറ്റു സഖ്യകക്ഷികൾ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
തങ്ങൾ സഖ്യത്തോടൊപ്പം തന്നെ നിൽക്കും. എന്നാൽ വാർഷികാഘോഷത്തിൽ പെങ്കടുക്കില്ല. എന്താണ് ഇത്രമാത്രം ആഘോഷിക്കാൻ ഉണ്ടായത്. ബി.ജെ.പി പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് കരുതിയാണ് തങ്ങൾ സഖ്യം ചേർന്നത്. എന്നാൽ അത്തരത്തിൽ ഒന്നും നടക്കുന്നില്ലെന്നും രാജ്ഭർ വിമർശിച്ചു.
അഴിമതി തുടച്ചു നീക്കുമെന്ന് േയാഗി സർക്കാർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ യു.പിയിെല ഗ്രാമങ്ങളിൽ കൈക്കൂലി മാത്രമാണ് ആവശ്യം. പിന്നാക്കക്കാരും പാവപ്പെട്ടവരും ൈകവിട്ടാൽ സർക്കാറിന് അധികാരം നഷ്ടമാകുമെന്നും രാജ്ഭർ മുന്നറിയിപ്പ് നൽകി.
വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ നാലു വോട്ടുകൾ ഉണ്ടായിട്ടും ബി.ജെ.പി തങ്ങേളാട് സംസാരിച്ചിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങളെല്ലാം നാലു ദിവസം മുമ്പ് താൻ മുഖ്യമന്ത്രിയുമായി സംസാരിച്ചതാണ്. തെൻറ പരാതി പരിഗണിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി. എന്നാൽ ഒന്നും നടന്നില്ലെന്നും രാജ്ഭർ കുറ്റപ്പെടുത്തി.
എൻ.ഡി.എയിൽ നിന്ന് ആന്ധ്രയിലെ ടി.ഡി.പി വിട്ടു പോയതോടെ എൽ.ജെ.പിയുടെയും എസ്.ബി.എസ്.പിയുടെയും അസ്വസ്ഥത ബി.ജെ.പിക്ക് തലവേദനയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.