മുസഫര്‍നഗർ കലാപമുൾപ്പെടെ 131 കേസുകൾ യോഗി സർക്കാർ പിൻവലിക്കുന്നു
text_fieldsന്യൂഡൽഹി: അഞ്ചുവർഷം മുമ്പ് യു.പിയിലെ മുസഫർപുരിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട 131 ക്രിമിനൽ കേസുകൾ സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ പിൻവലിക്കുന്നു. 13 കൊലക്കേസുകളും 11 വധശ്രമ കേസുകളും ഇതിൽ ഉൾപ്പെടും. ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയ കേസുകളാണ് അധികാരത്തിൽ കയറി ഒരു വർഷം പിന്നിട്ടതിനിടയിൽ യോഗി ആദിത്യനാഥ് സർക്കാർ എഴുതിത്തള്ളുന്നത്.
യോഗി ആദിത്യനാഥിെൻറ മന്ത്രിസഭയിൽ അംഗമായ സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ സഞ്ജീവ് കുമാർ ബല്യാൻ, എം.പി ബര്‍തേന്ദ്ര സിങ്, എം.എൽ.എമാരായ ഉമേഷ് മാലിക്, സംഗീത് സോം എന്നിവരടക്കം ഉൾപ്പെട്ട കേസുകളാണ് പിൻവലിക്കുന്നത്.
2013 സെപ്റ്റംബറിൽ മുസഫര്‍നഗര്‍, ഷംലി എന്നിവിടങ്ങളിൽ നടന്ന വര്‍ഗീയ കലാപങ്ങളില്‍ 62 പേരാണ് ഒൗദ്യോഗിക കണക്കുകൾ പ്രകാരം കൊല്ലപ്പെട്ടത്. ആയിരക്കണിക്കിന് കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. മുസഫർനഗർ, ഷംലി പൊലീസ് സ്റ്റേഷനുകളിലായി 1455 പേര്‍ക്കെതിരെ 503 കേസുകളായിരുന്നു അന്നത്തെ സർക്കാർ രജിസ്റ്റർ ചെയ്തത്.
ഫെബ്രുവരി അഞ്ചിന് സഞ്ജീവ് കുമാർ ബല്യാൻ, ഉമേഷ് മാലിക് എന്നിവർ ചേർന്ന് മുസഫർനഗർ, ഷംലി എന്നിവിടങ്ങളിലെ ഖാപ് പഞ്ചായത്തു നേതാക്കളോടൊപ്പം യോഗി ആദിത്യനാഥിനെ സന്ദർശിച്ച് കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 850 ഹിന്ദുക്കൾ പ്രതിയായ 179 കേസുകൾ പിൻവലിക്കണമെന്നായിരുന്നു ഖാപ് പഞ്ചായത്ത് നേതാക്കൾ ആവശ്യപ്പെട്ടത്.
ഇതേത്തുടർന്ന് കഴിഞ്ഞ മാസം യു.പി നിയമവകുപ്പ് സ്പെഷൽ സെക്രട്ടറി കേസുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മുസഫര്‍നഗര്‍, ഷംലി ജില്ല ഭരണാധികാരികൾക്ക് കത്ത് നല്കി. കേസുകൾ പിൻവലിച്ചാൽ ജനങ്ങളുെട പ്രതികരണം എന്താകുമെന്നറിയാനാണ് കത്തയച്ചത്.
അേതസമയം, ഹിന്ദുക്കളായതിനാലാണ് കേസ് പിൻവലിക്കുന്നതെന്നായിരുന്നു സഞ്ജീവ് കുമാർ ബല്യാെൻറ പ്രതികരണം. കൊലപാതകികളെ സംരക്ഷിക്കുകയാണ് ആദിത്യനാഥ് ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ കുറ്റപ്പെടുത്തി. രാഷ്ട്രീയ ലാക്കോടെ എടുത്ത കേസുകൾ മാത്രമാണ് പിൻവലിക്കുന്നതെന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.