Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2019 9:34 AM IST Updated On
date_range 23 Jun 2019 11:29 PM ISTകുംഭമേള വേദിയിൽ മന്ത്രിസഭായോഗം വിളിച്ച് യോഗി ആദിത്യനാഥ്
text_fieldsbookmark_border
പ്രയാഗ്രാജ്: അർധകുംഭമേള നടക്കുന്ന പ്രയാഗ്രാജിൽ മന്ത്രിസഭായോഗം വിളിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത് യനാഥ്. യോഗി സർക്കാർ ആദ്യമായാണ് ലക്നോവിന് പുറത്ത് മന്ത്രിസഭാ യോഗം ചേരുന്നത്.
ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് കാബിനറ്റ് യോഗം തുടങ്ങുക. രാജ്യത്തെ ഏറ്റവും വലിയ മത ചടങ്ങായ കുംഭമേളയുടെ ഒരുക്കങ്ങളും സൗകര്യങ്ങളുമാണ് യോഗത്തിൽ പ്രധാന ചർച്ചയാവുക. 4,200 കോടി രൂപയാണ് സർക്കാർ കുംഭമേളക്കായി വകയിരുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കേ, ഇൗ വർഷത്തെ കുംഭമേളയുടെ നടത്തിപ്പ് യോഗി സർക്കാറിനും ബി.ജെ.പിക്കും ഏറെ നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story