ആദിത്യനാഥിന്‍റെ വസതിക്ക് മുന്നിൽ സെൽഫിക്ക് വിലക്ക്
text_fieldsലക്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് സമീപം സെല്‍ഫിയെടുക്കുന്നതിന് വിലക്ക്. കാളിദാസ് മാർഗിലെ യോഗിയുടെ ഒദ്യോഗിക വസതിക്ക് അഞ്ച് കിലോമീറ്ററിനുള്ളില്‍ എല്ലാ തരത്തിലുള്ള ഫോട്ടോയെടുക്കലിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് പൊലീസ്.
വസതിക്ക് സമീപമുള്ള സെല്‍ഫിയെടുക്കുന്നത് വിലക്കികൊണ്ട് ഉത്തര്‍പ്രദേശ് പൊലീസ് റോഡില്‍ നിരോധന ബോര്‍ഡ് ഉള്‍പ്പെടെ സ്ഥാപിച്ചിരുന്നു.വി.ഐ.പി മേഖലകളില്‍ സെല്‍ഫി ഉള്‍പ്പെടെ ഫോട്ടോയെടുക്കുന്നത് കുറ്റകരമാണെന്നായിരുന്നു ബോര്‍ഡ്. സോഷ്യൽ മീഡിയയിലടക്കം ഉയർന്നുവന്ന വ്യാപകമായ വിമർശനത്തെ തുടർന്ന് ബോർഡ് പിന്നീട് മാറ്റി.
യോഗിയുടെ പുതിയ ഉത്തരവിനോട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഇതിനെതിരെ ആദ്യം ട്വീറ്റ് ചെയ്തത് മുൻ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവാണ്. യു.പി ജനങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുതുവല്‍സര സമ്മാനമാണ് പുതിയ ഉത്തരവെന്നായിരുന്നു അഖിലേഷ് യാദവിന്‍റെ പരിഹാസം.नए साल में जनता को उत्तर प्रदेश सरकार का तोहफा, सेल्फी लेने पर लग सकता है यूपीकोका!
— Akhilesh Yadav (@yadavakhilesh) December 20, 2017
സുരക്ഷ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ ഉത്തരവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.