സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടതും സർക്കാരാണെന്ന് ജനങ്ങൾ പറയും: ആദിത്യനാഥ്
text_fieldsലക്നോ: കുട്ടികളെ പ്രസവിച്ച ശേഷം സർക്കാരിനോട് നോക്കി സംരക്ഷിക്കാൻ ഭാവിയിൽ ജനങ്ങൾ ആവശ്യപ്പെടുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന വിവാദമാകുന്നു. ലക്നോവിലെ ഒരു പൊതു ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. പരിപാടിക്കിടെ ഉപയോഗ ശൂന്യമായ സാധനങ്ങൾ അങ്ങുമിങ്ങും കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ഇതെല്ലാം വൃത്തിയാക്കാൻ മുനിസിപ്പൽ ജീവനക്കാരെ ഏൽപ്പിച്ചുപോകുന്ന ജനങ്ങളുടെ മനോഭാവത്തെ പരിഹസിക്കുകയായിരുന്നു. ജനങ്ങളുടെ പൗരധർമത്തെയും ഉത്തരവാദിത്തത്തെയും പരിഹസിച്ച ആദിത്യനാഥ് ഭാവിയിൽ കുട്ടികളെ പ്രസവിച്ച ശേഷം അവരെ നോക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനാണെന്ന് പറയുമോ എന്ന ചോദ്യം സദസ്യരിൽ ചിരിയുണർത്തി.
എന്നാൽ ഈ പ്രസ്താവനക്കെതിരെ ഇപ്പോൾ വലിയ വിവാദമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം നിരുത്തരവാദിത്തപരമാണെന്ന് എ.എ.പി ല്കനോ ഘടകം നേതാവ് വൈഭവ് മഹേശ്വരി കുറ്റപ്പെടുത്തി. ജനിച്ച അന്നു മുതലുള്ള വാക്സിനേഷൻ മുതൽ മരണം വരെയുള്ള കാര്യങ്ങളിൽ സർക്കാരിന് ടാക്സ് അടക്കുന്ന ജനങ്ങളുടെ മേൽ ഉത്തരവാദിത്തമുണ്ടെന്നും അവർ തിരിച്ചടിച്ചു.
ഓക്സിജനില്ലാതെ പിഞ്ചുകുഞ്ഞുങ്ങൾ മരിക്കുകയും ചികിത്സ കിട്ടാതെ അമ്മമാർ ആശുപത്രിയിൽ നിന്നും ചവിട്ടി പുറത്താക്കപ്പെടുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഇത്രയും മോശം ഭാഷയിൽ സംസാരിക്കരുതായിരുന്നു എന്നും മഹേശ്വരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.