ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ്
text_fieldsഹൈദരാബാദ്: ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യോഗി ഇക്കാര്യം ആവർത്തിച്ചത്.
'ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യാമോ എന്ന് ചിലർ എന്നോട് ചോദിച്ചു. ഞാൻ അവരോട് തിരികെ ചോദിച്ചു,'എന്തുകൊണ്ട് പറ്റില്ല എന്ന്?', ഉത്തർപ്രദേശിൽ ബി.ജെ.പി അധികാരത്തിൽ വന്നശേഷം ഞങ്ങൾ ഫൈസാബാദിനെ അയോധ്യ എന്നും അലഹബാദിനെ പ്രയാഗ്രാജ് എന്നും പുനർനാമകരണം ചെയ്തെന്ന് ഞാൻ അവരോട് പറഞ്ഞു' -യോഗി പറഞ്ഞു.
പിന്നെ എന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യാനഗർ എന്ന് പുനർനാമകരണം ചെയ്യാൻ കഴിയില്ല? ഹൈദരാബാദിലെ മൽക്കാജ്ഗിരി ഡിവിഷനിലെ റോഡ്ഷോയിലാണ് ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. ടി.ആർ.എസും എ.ഐ.എം.ഐ.എമ്മും തെരഞ്ഞെടുപ്പിൽ നികൃഷ്ടമായ ഒരു സഖ്യം രൂപവത്കരിച്ചു, ഇത് ഹൈദരാബാദിന്‍റെ വികസനത്തിന് തടസ്സമാണ്. ബിസിനസുകാരനടക്കം എല്ലാ പൗരന്മാരും ഇവിടെ അസ്വസ്ഥരാണെന്നും യോഗി പറഞ്ഞു.
സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 'ഹിന്ദുസ്ഥാന്‍' എന്ന് പറയാന്‍ എ.ഐ.എം.ഐ.എം എം.എൽ.എയായ അക്തറുല്‍ ഇമാന്‍ തയ്യാറാവത്തതിനെയും യോഗി വിമർശിച്ചു. 'അവർ ഹിന്ദുസ്ഥാനിൽ താമസിക്കും, എന്നാൽ ഹിന്ദുസ്ഥാന്‍റെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ മടിക്കുന്നു' യോഗി പറഞ്ഞു.
വെല്ലുവിളിച്ചിരുന്നു. ഡിസംബർ ഒന്നിനാണ് ജി.എച്ച്.എം.സിയിലേക്കുള്ള തിരഞ്ഞെടുപ്പ്, 4 ന് വോട്ടെണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.