യോഗി ശകാരിച്ച് പുറത്താക്കിയെന്ന് ബി.ജെ.പി ദലിത് എം.പി
text_fieldsലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി ദലിത് എം.പി. റോബർട്ട്സ്ഗഞ്ചിൽ നിന്നുളള ഛോേട്ട ലാൽ ഖർവാറാണ് യോഗിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ യോഗി ശകാരിക്കുകയും പുറത്താക്കുകയും ചെയ്തുവെന്നാണ് ലാലിെൻറ ആരോപണം. രണ്ടു തവണ യോഗിയെ കാണാനെത്തിയെന്നും എന്നാൽ അദ്ദേഹം കൂടികാഴ്ചക്ക് തയാറാകാതെ പുറത്താക്കുകയാണുണ്ടായതെന്നും ചുണ്ടിക്കാട്ടി ഛോേട്ട ലാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. ഛോേട്ട ലാലിെൻറ പരാതിയിൽ ഉടൻ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി മറുപടി നൽകി.
സര്‍ക്കാരും ഉദ്യോഗസ്ഥരും തെൻറ മണ്ഡലത്തോട് കടുത്ത വിവേചനമാണ് പുലര്‍ത്തുന്നത്. തെൻറ പരാതി കേൾക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം സന്നദ്ധത കാണിക്കുന്നില്ലെന്നും ഛോേട്ട ലാൽ കത്തിൽ ചൂണ്ടിക്കാട്ടുന്നു. യോഗി ആദിത്യനാഥ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെ, ബി.ജെ.പി നേതാവ് സുനിൽ ബൻസാൽ എന്നിവർക്കെതിരെയാണ് ആരോപണം. ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ പട്ടികജാതി/പട്ടിക വർഗ കമീഷനും ഛോേട്ട ലാൽ പരാതി നൽകി.
പട്ടികജാതി/പട്ടിക വർഗ പീഡനവിരുദ്ധ നിയമം ദുർബലപ്പെടുത്തിയതിനെതിരെ ദലിത് സംഘടനകൾ രാജ്യവ്യാപകമായി ഭാരത് ബന്ദ് സംഘടിപ്പിച്ചതിന് തൊട്ടു പിറകെയാണ് പാർട്ടിയിൽ നിന്നും വിവേചനം നേരിടേണ്ടി വരുന്നുവെന്ന പരാതിയുമായി ബി.ജെ.പി ദലിത് എം.പി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.