'വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നു'; 'വിഭജന' പരാമർശത്തിൽ യോഗിക്ക് വായടപ്പിക്കുന്ന മറുപടിയുമായി ക്യാപ്റ്റൻ
text_fieldsഅമൃതസർ: പഞ്ചാബിൽ പുതിയ ജില്ല രൂപീകരിച്ചതിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് രംഗത്തെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. മാലേര്‍കോട്‌ല ജില്ല രൂപീകരിക്കാനുള്ള അമരീന്ദർ സിങ്ങിന്‍റെ തീരുമാനം വിഭജിപ്പിക്കുക എന്ന കോൺഗ്രസ് നയത്തിെൻറ പ്രതിഫലനമാണെന്നായിരുന്നു ആദിത്യനാഥ് ട്വീറ്റ് ചെയ്തത്. എന്നാൽ, 'ബി.ജെ.പിയുടെ വിഭജന നയങ്ങളുടെ ഭാഗമായി സമാധാനപരമായി മുന്നോട്ട് പോകുന്ന ഒരു സംസ്ഥാനത്ത് വര്‍ഗീയ വിദ്വേഷം ജനിപ്പിക്കാനുള്ള ശ്രമമാണ് യോഗി നടത്തുന്നതെന്ന്' അമരീന്ദർ സിങ് അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിക്കൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വെള്ളിയാഴ്ച ഈദുല്‍ ഫിത്തര്‍ ദിനത്തിലാണ് മാലേര്‍കോട്‌ലയെ സംസ്ഥാനത്തെ 23-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചത്. ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ് മാലേര്‍കോട്‌ലയെന്നും ജില്ലയായി പ്രഖ്യാപിക്കണമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.