മഥുരയിൽ മാംസ-മദ്യ വ്യാപാരം വിലക്കി യോഗി; പകരം പാൽക്കച്ചവടത്തിനിറങ്ങണം
text_fieldsമഥുര: ഉത്തർപ്രദേശിലെ മഥുരയിൽ മദ്യത്തിനും ഇറച്ചിക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ലക്നോവിൽ കൃഷ്ണോത്സവത്തിനിടെയാണ് പ്രഖ്യാപനം. ഈ ജോലിയിൽ ഏർപ്പെട്ടിരുന്നവർ പാൽക്കച്ചവടത്തിനിറങ്ങി മഥുരയുടെ പാരമ്പര്യം വീണ്ടെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൃഷ്ണനെ ഉപാസിച്ചാൽ കോവിഡ് വ്യാപനം കുറയുമെന്ന് അവകാശപ്പെട്ട യോഗി വൈറസ് ഇല്ലാതാക്കാൻ പ്രാർഥിച്ചു. കൃഷ്ണന്റെ ജന്മസ്ഥലമായി വിശ്വസിക്കുന്ന മഥുരയിലെ ബ്രിജ് ഭൂമി വികസിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് യോഗി പറഞ്ഞു. 'ഇതിനായി ഫണ്ടിന്‍റെ ക്ഷാമം ഉണ്ടാകില്ല. ആധുനിക സാങ്കേതിക വിദ്യയെ സാംസ്കാരിക ആധ്യാത്മിക പാരമ്പര്യവുമായി കൂട്ടിച്ചേർത്ത് മേഖലയുടെ വികസനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് പുതിയ ദിശ നൽകിയിരിക്കുകയാണ്. ഏറെ കാലമായി അവഗണിക്കപ്പെട്ട വിശ്വാസ സ്ഥലങ്ങൾ ഇപ്പോൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നുണ്ടെന്നും യോഗി പറഞ്ഞു. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേൻ ചൗധരി, ശ്രീകാന്ത് ശർമ്മ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.