സാധ്വി പ്രാചിക്കെതിരായ വിദ്വേഷ പ്രസംഗ കേസ് പിൻവലിക്കാനൊരുങ്ങി യോഗി സർക്കാർ
text_fieldsലഖ്നോ: മുസഫർ നഗർ കലാപകേസിലെ 13 കൊലപാതക കേസുകൾ ഉൾപ്പടെ 131 കേസുകൾ പിൻവവലിക്കാനൊരുങ്ങി യോഗി സർക്കാർ. സാധ്വി പ്രാചി ഉൾപടെ രണ്ട് ബി.ജെ.പി എം.പിമാരും മൂന്ന് എം.എൽ.എമാർക്കുമെതിരായുള്ള വിദ്വേഷ പ്രസംഗ കേസുകളും ഇതിൽ ഉൾപ്പെടും.
മുസഫർ നഗർ കലാപത്തിന് കാരണമായ മഹാ പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള രണ്ടു കേസുകളാണ് ഇതിൽ ഉൾപെടുന്നത്. സാധ്വി പ്രാചി, ബി.ജെ.പി എം.പിമാരായ കുൻവാർ ഭാരതേന്ദ്ര സിങ്, സഞ്ജീവ് ബല്യാൺ, എം.എൽ.എമാരായ ഉമേഷ് മാലിക്, സംഗീത് സോം, സുരേഷ് റാന എന്നിവരാണ് മഹാപഞ്ചായത്തിൽ പങ്കെടുത്ത് അക്രമം ആഹ്വാനം ചെയ്ത് പ്രസംഗിച്ചത്.
ജനുവരി 17ന് കേസിലെ നിലവിലെ സ്ഥിതി അന്വേഷിച്ച് നിയമകാര്യ മന്ത്രാലയം മുസഫർ നഗർ മജിസ്ട്രേറ്റിന് കത്തയച്ചിരുന്നു. കേസ് പിൻവലിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായവും പൊതു താൽപര്യവും കത്തിലൂടെ ചോദിച്ചിരുന്നു. എന്നാൽ കത്തിന് ഇതുവരെ മജിസ്ട്രേറ്റ് മറുപടിയൊന്നും നൽകിയിട്ടില്ല.
വിദ്വേഷ പ്രസംഗം നടത്തിയ കേസുകളിൽ പ്രതികളായ ജനപ്രതിനിധികളിൽ മുന്നിൽ നിൽക്കുന്നത് ബി.ജെ.പിക്കാരാണെന്ന് കഴിഞ്ഞദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. ബി.ജെ.പിയുടെ എം.പിമാരും എം.എൽ.എമാരുമായി 27 പേരാണ് സമൂഹത്തിൽ വെറുപ്പും പകയും സൃഷ്ടിക്കുന്ന പ്രസംഗത്തിെൻറ പേരിൽ കേസിൽപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.